വീണ്ടും വില്‍പ്പനയില്‍ റെക്കോഡ് സൃഷ്ടിച്ച് മാരുതി; കഴിഞ്ഞ മാസം വിറ്റത് 1.97 ലക്ഷം കാറുകള്‍
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലെ ഗോഡ് ഫാദര്‍ എന്ന മാരുതി സുസുക്കിയുടെ സ്ഥാനത്തിന് തത്ക്കാലം കോട്ടമില്ല. കഴിഞ്ഞ മാസം രാജ്യത്തൊട്ടാകെ വിറ്റഴിച്ച കാറുകളുടെ എണ്ണത്തില്‍ മാരുതി സുസുക്കി തന്നെയാണ് ഒന്നാമത്. 2024 ഫെബ്രുവരി മാസത്തില്‍ മൊത്തം 1,97,471 കാര്‍ യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചിരിക്കുന്നത്. ഇതില്‍ ആഭ്യന്തര വിപണിക്കായി 163,397 കാറുകള്‍ വിറ്റപ്പോള്‍ മറ്റ് ഒഇഎമ്മുകളിലേക്കുള്ള വില്‍പ്പന 5,147 യൂണിറ്റുകളും കയറ്റുമതി 28,927 യൂണിറ്റുകളുമാണ്.
2024 ഫെബ്രുവരിയില്‍ ബ്രാന്‍ഡ് 71,627 യൂണിറ്റുകള്‍ വിറ്റഴിച്ച കോംപാക്ട് സെഗ്മെന്റാണ് മാരുതിയുടെ വില്‍പ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്തിരിക്കുന്നത്. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതേസമയം ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ, ജിംനി, XL6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ രണ്ടാമതായി വലിയ സംഭാവന നല്‍കിയത്.
മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പനയുടെ 51.5 ശതമാനവും എസ്യുവികളാണ് കൊണ്ടുവരുന്നത്.ചെറുതും ഒതുക്കമുള്ളതുമായ കാറുകളില്‍ നിന്ന് വലിയ മിഡ്സൈസ് എസ്യുവികളിലേക്ക് വരെ ബ്രാന്‍ഡ് തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്സ്, ജിംനി എന്നിവയുള്‍പ്പെടെ നാല് എസ്യുവി മോഡലുകളാണ് മാരുതി സുസുക്കി ഇന്ത്യയില്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."