ഫുട്ബോളില്‍ നീല കാര്‍ഡ് അവതരിപ്പിക്കാനുള്ള നിര്‍ദേശം; എതിര്‍പ്പ് അറിയിച്ച് ഫിഫ പ്രസിഡന്റ്
സൂറിച്ച്: ഫുട്ബോളില്‍ നീലക്കാര്‍ഡ് അവതരിപ്പിക്കാനുള്ള നിര്‍ദേശത്തെ എതിര്‍ത്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡ് ആശയമാണ് ജിയാനി ഇന്‍ഫാന്റിനോ തള്ളിയത്. ഫുട്ബോള്‍ മത്സരങ്ങളില്‍ ഗുരുതര ഫൗളുകള്‍ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളത്തിന് പുറത്ത് നിര്‍ത്താന്‍ റഫറിക്ക് അധികാരം നല്‍കുകയായിരുന്നു നീല കാര്‍ഡുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഐഎഫ്എബി മുന്നോട്ട്വെച്ച ആശയം. ഇതിനെയാണ് ഇന്‍ഫാന്റിനോ തള്ളിയത്.
'ഫുട്ബോളില്‍ നീലക്കാര്‍ഡുകള്‍ കൊണ്ടുവരുന്നതിനെകുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല. ഫുട്ബോളിന്റെ പൊതുവായ രീതികളെ മാറ്റിമറിക്കുന്നതാണ് ഈ നിര്‍ദേശം. ഇക്കാര്യം അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷനെ അറിയിക്കും,'ജിയാനി പറഞ്ഞു.1970ന് ശേഷം ഫുട്ബോളില്‍ പുതിയ കാര്‍ഡുകളൊന്നും അവതരിപ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."