HOME
DETAILS

സിവില്‍ സര്‍വീസ് പരിശീലനത്തിന് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

  
backup
March 03 2024 | 04:03 AM

keralas-pm-foundation-scholarship-for-civil-service-aspirants

സിവില്‍ സര്‍വീസ് പരിശീലനത്തിന് പി.എം ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം ഫൗണ്ടേഷന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

  • മികവുള്ള സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ 2024ലെ സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നിട്ടുള്ള പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ആവശ്യമുള്ള രേഖകള്‍

  • എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്.
  • പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്
  • കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ്
  • കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
  • പരിശീലനത്തിന് ചേര്‍ന്നിട്ടുള്ള വിദ്യാര്‍ഥികള്‍, സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍, ഫീസ് അടച്ചതിന്റെ രേഖകള്‍ എന്നിവ ഉള്ളടക്കം ചെയ്യണം.

അപേക്ഷ നല്‍കേണ്ട അവസാന തീയതി: 31 മാര്‍ച്ച് 2024.

അപേക്ഷ നല്‍കുന്നതിനായി: click here

ഓര്‍ക്കുക,
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 5ന് അവസാനിക്കും. ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 5. പരീക്ഷയിലൂടെ 1056 ഒഴിവുകളാണ് നികത്തുന്നത്.

പ്രിലിമിനറി പരീക്ഷ മേയ് 26ന് നടക്കും. അപേക്ഷകരുടെ പ്രായം 21നും 32നും ഇടയിലായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് (സി.എസ്.ഇ) അപേക്ഷകര്‍ക്ക് പരമാവധി ആറ് ശ്രമങ്ങള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എസ്.സി/ എസ്.ടി/ ഒബിസി/ അംഗപരിമിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ശ്രമങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കും.

100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.

മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പ്രാഥമികം, മെയിന്‍സ്, അഭിമുഖം എന്നിവയാണവ.

പ്രലിമിനറി പരീക്ഷ: ഇതില്‍ 200 മാര്‍ക്ക് വീതമുള്ള രണ്ട് നിര്‍ബന്ധിത പേപ്പറുകള്‍ ഉള്‍പ്പെടുന്നു. രണ്ട് പേപ്പറുകളും ഒബ്ജക്ടീവ് ടൈപ്പ് (മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍) ആണ്. രണ്ട് മണിക്കൂര്‍ വീതമാണ് പരീക്ഷ.

ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 2, 33% നിശ്ചിത യോഗ്യത മാര്‍ക്കുള്ള പേപ്പറാണിത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചോദ്യപേപ്പറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന പരീക്ഷ: എഴുത്ത് പരീക്ഷയില്‍ യോഗ്യത പേപ്പറുകളും മെറിറ്റിനായി കണക്കാക്കിയവയും ഉള്‍പ്പെടുന്നു. പേപ്പര്‍ എ= ഇന്ത്യന്‍ ഭാഷ, പേപ്പര്‍ ബി= ഇംഗ്ലീഷ്, എന്നിവയ്ക്ക് 300 മാര്‍ക്ക് വീതമാണ് ലഭിക്കുക.

നിര്‍ബന്ധിത പേപ്പറുകള്‍ (പേപ്പര്‍ 1 മുതല്‍ പേപ്പര്‍ 7 വരെ), അഭിമുഖം/ വ്യക്തിത്വ പരിശോധന എന്നിവയില്‍ നിന്നുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്കുകള്‍.

അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക്: upsc.gov.in.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago