HOME
DETAILS

ഡൽഹിയിൽ ഇടിച്ചുനിരത്തപ്പെട്ട സിൽക്യാരയിലെ അഭിമാനം

  
backup
March 04 2024 | 00:03 AM

pride-in-silkyara-demolished-in-delhi

ഹർഷ് മന്ദർ

ഹിമാലയൻ തുരങ്കത്തിൽ കുടുങ്ങിയ നാൽപ്പത്തിയൊന്നുപേരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്സ് സംഘത്തിനു നേതൃത്വം നൽകിയത് വകീൽ ഹസനായിരുന്നു. അന്നത്തെ രക്ഷാദൗത്യം കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ വീട് തകർക്കപ്പെട്ട നിലയിലാണ്. എന്നാൽ എന്തുകൊണ്ടാണ് തന്റെ വീട് തകർക്കപ്പെട്ടതെന്ന് വകീൽ ഹസന് അറിയുകയുമില്ല.


വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിലെ ശ്രീറാം കോളനിയിലുള്ള രണ്ട് മുറി വീട്ടിലായിരുന്നു ഹസന്റെ താമസം. അന്നത്തെ ഐതിഹാസിക ദൗത്യം കഴിഞ്ഞെത്തിയ ഹസനും സംഘത്തിനുമൊപ്പം ആ രണ്ടു മുറി വീട്ടിലിരുന്നായിരുന്നു ഞങ്ങൾ അന്ന് ചായ കുടിച്ചത്. അന്നെന്റെ കൂടെ കർവനെ മൊഹബത്തിലെ സഹപ്രവർത്തകരുമുണ്ടായിരുന്നു. അതു കഴിഞ്ഞ് മൂന്നുമാസം പൂർത്തിയാവുന്നതിനുമുമ്പുതന്നെ ഡൽഹി വികസന അതോറിറ്റി ഹസന്റെ വീട് ഇടിച്ചുനിരത്തി. തകർക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് ഇന്ന് ഹസനും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. ‘എന്റെ വീട് അനധികൃതമാണെങ്കിൽ എന്തുകൊണ്ടാണ് എന്റെ വീട് മാത്രം തകർക്കപ്പെട്ടത്?’- തന്നെ കേൾക്കാൻ തയാറായവരോടൊക്കെ ഹസനു ചോദിക്കാനുള്ളത് ഇതാണ്. ശ്രീറാം കോളനി മുഴുവനായും നിയമവിരുദ്ധമായി നിർമിച്ചതാണെന്നാണ് ഡൽഹി ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ‘എന്നാൽ എന്റെ അയൽക്കാരുടെ വീടുകൾ എന്തുകൊണ്ട് തകർക്കപ്പെടുന്നില്ല?’. ആർക്കും ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല.


അന്നത്തെ രക്ഷാദൗത്യം കഴിഞ്ഞ് വകീൽ ഹസനോട് സംസാരിക്കുമ്പോൾ നാൽപ്പത്തിയൊന്നുപേരെ രക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. ഇത്തരമൊരു ദൗത്യത്തിനു വേണ്ടിയുള്ള വിളി വന്നപ്പോൾ സുഹൃത്തുക്കളെ വിളിച്ചുകൊണ്ട് ഹസൻ ആവശ്യപ്പെട്ടത് അവരപ്പോൾ ചെയ്യുന്നത് എന്താണെങ്കിലും അത് ഉടനടി നിർത്തിവച്ചിട്ട് വരാനായിരുന്നു. നമ്മുടെ നാൽപ്പത്തിയൊന്ന് സഹോദരന്മാരെ രക്ഷിക്കാനുണ്ട് എന്നായിരുന്നു അന്ന് ഹസൻ അവരോട് പറഞ്ഞിരുന്നത്. ആരെയും വരാൻ നിർബന്ധിക്കേണ്ടി വന്നില്ല. ഇതിലൊരാൾ തന്റെ രണ്ടു സഹോദരിമാരുടെ വിവാഹത്തിനുള്ള തയാറെടുപ്പകളിലായിരുന്നു. ചടങ്ങുകളെല്ലാം പകുതിക്കു നിർത്തിവച്ചാണ് അദ്ദേഹം ഞങ്ങൾക്കൊപ്പം ബസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. ഇതുവരെ ചെയ്തു പരിചയമില്ലാത്ത വളരെ അപകടം പിടിച്ച ജോലിക്കാണ് തങ്ങൾ പോകുന്നതെന്ന കാര്യം അവർക്കെല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ മറിച്ചൊന്ന് ചിന്തിക്കേണ്ട ആവശ്യം അവർക്കില്ലായിരുന്നു.


ഹൈന്ദവരുടെ നാലു പ്രധാന തീർഥാടന കേന്ദ്രങ്ങളെ കരമാർഗം ബന്ധിപ്പിക്കുന്ന ഛാർ ധാം പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ്. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കത്തിലായിരുന്നു അപകടമുണ്ടായത്. മണ്ണിടിച്ചിൽ, പ്രളയം, ഭൂമികുലുക്കം എന്നിവയ്ക്ക് സാധ്യതയുള്ള പരിസ്ഥിതിലോല മേഖലയായ ഹിമാലയൻ പ്രദേശത്താണ് തുരങ്കനിർമാണം നടന്നത്. നവംബർ 12നു രാവിലെ തുരങ്കം ഇടിയുകയും നിർമാണപ്രവർത്തനത്തിലേർപ്പെട്ടിരുന്ന നാൽപ്പത്തിയൊന്നു പേർ ഇതിനകത്ത് പെട്ടുപോവുകയും ചെയ്തു. ഇവരെല്ലാം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നായി ജോലിക്കെത്തിയവരായിരുന്നു. ഇതു കഴിഞ്ഞുള്ള പതിനാറു ദിവസങ്ങളിലായി തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിന് പലവിധത്തിലുള്ള ശ്രമങ്ങളുണ്ടായി. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, കുത്തനെയും വിലങ്ങനെയുമെല്ലാം തുരങ്കത്തിലെ അവശിഷ്ടങ്ങൾ തുരക്കാൻ ശ്രമിച്ചെങ്കിലും ഖനനം നടത്തുന്നവർക്കുപോലും കുടുങ്ങിയവരുടെ അടുക്കലേക്ക് എത്താൻ സാധിച്ചില്ല. അമേരിക്കയിൽ നിന്നെത്തിച്ച യന്ത്രങ്ങൾവരെ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുരക്കാൻ ഉപയോഗിച്ച യന്ത്രങ്ങൾപോലും കേടായി. അതേസമയം, തുരങ്കത്തിനകത്തുള്ളവർക്ക് ജീവൻ നിലനിർത്താനാവശ്യമായ പദാർഥങ്ങൾ വളരെ കുറവായിരുന്നു.


ഈ സാഹചര്യത്തിലാണ് അത്യാധുനിക ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെ പരമ്പരാഗതമായി പ്രവർത്തിക്കുന്ന എലിമാള ഖനനത്തൊഴിലാളികളെ ഈ ദൗത്യത്തിന് വിളിക്കാമെന്ന നിർദേശം വരുന്നത്. മണ്ണിലൂടെ തുരന്ന് മാളങ്ങളുണ്ടാക്കുന്ന എലികളിൽ നിന്നാണ് ‘റാറ്റ് മൈനേഴ്സ്’ എന്ന പേര് ഇക്കൂട്ടർക്ക് ലഭിക്കുന്നത്. അശാസ്ത്രീയവും അപകടകരവും എന്നു കാണിച്ച് 2015 മുതൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട തൊഴിലാണ് എലിമാള ഖനനത്തൊഴിലാളികളുടേത്. മേഘാലയയിലെ ഇടുങ്ങിയ കൽക്കരി ഖനികളിലാണ് സാധാരണയായി ഇത്തരം തുരങ്കങ്ങൾ കാണുക. ഇവിടെ ജോലിക്ക് പ്രധാനമായും ഉപയോഗിക്കുന്നത് കുട്ടികളെയാണ്. മേഘാലയയിലെ എലിമാള ഖനികളിൽ പെട്ട് 2018ൽ 15 പേരും 2021ൽ ആറു പേരുമാണ് കൊല്ലപ്പെട്ടത്. നിരോധിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ ദാരിദ്ര്യവും സ്വകാര്യ കൽക്കരി കമ്പനികളുടെ കച്ചവട താൽപര്യങ്ങളുംമൂലം പലരും ഇന്നും ഈ ജോലിയിൽ ഏർപ്പെടുന്നുണ്ട്.


ഉത്തരാഖണ്ഡിലെ ദൗത്യത്തിനുവേണ്ടി വിളിച്ച റാറ്റ് മൈനേഴ്സ് കൽക്കരി ഖനികളിൽ തൊഴിൽ ചെയ്യുന്നവരല്ല. ഡൽഹിയിൽനിന്നും വടക്കേന്ത്യൻ പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു ഈ സംഘത്തിലുള്ളവർ. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാത്തെ ഇടുങ്ങിയ പൈപ്പുകളും മറ്റും സ്ഥാപിക്കുന്ന തൊഴിൽ ചെയ്യുന്നവരാണ് ഇവർ. ഉത്തരാഖണ്ഡിലേക്ക് അന്ന് റോഡുമാർഗം യാത്ര ചെയ്ത് എത്തിയതിന്റെ ക്ഷീണം ഇവർക്കുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് രക്ഷാദൗത്യത്തിനിറങ്ങിയത്. മൂന്നു പേരുള്ള സംഘമായി തിരിഞ്ഞ്, ഊഴത്തിന് അനുസരിച്ചായിരുന്നു അന്ന് പ്രവർത്തിച്ചത്. കൈകൊണ്ട് ഉപയോഗിക്കാവുന്ന തുരക്കൽയന്ത്രം ഉപയോഗിച്ച് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ പൊട്ടിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇങ്ങനെ തുരന്ന് അവശിഷ്ടങ്ങളൊക്കെ നീക്കം ചെയ്ത്, ചെറിയൊരു തുരങ്കമുണ്ടാക്കി. ഇതിലൂടെ ഒരു പൈപ്പിട്ടാണ് അകത്ത് കുടുങ്ങിയവരെ രക്ഷിച്ചത്. ഓരോ സംഘത്തിലും ഒരാൾ തുരക്കുമ്പോൾ മറ്റൊരാൾ അതിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കും, മറ്റൊരാൾ അത് പൈപ്പുവഴി പുറത്തേക്ക് എത്തിക്കും. ഇങ്ങനെ ഓരോ സംഘവും മാറിമാറിയായിരുന്നു രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഇരുപത്തെട്ടു മണിക്കൂറെടുത്താണ് ഇവർ തുരങ്കത്തിനകത്തുള്ളവരിലേക്ക് എത്തിയത്. അവർ നിർമിച്ച തുരങ്കത്തിലൂടെ കുടുങ്ങിയവരിലേക്ക് എത്തി ഓരോരുത്തരേയും പുറത്തേക്കെത്തിക്കുമ്പോൾ ഈ റാറ്റ് മൈനേഴ്സ് ആനന്ദത്താൽ മതിമറന്നിരുന്നു. അന്നത്തെ സംഭവത്തെക്കുറിച്ച് പറയുമ്പോൾ ആഴ്ചകൾക്കുശേഷവും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.


ഹസന്റെ തകർക്കപ്പെട്ട വീട്ടിലിരുന്ന് അന്ന് സംസാരിക്കവേ ഈ തൊഴിലാളികളുടെ അപകടം നിറഞ്ഞ ജീവിതത്തെക്കുറിച്ച് അവർ പറഞ്ഞിരുന്നു. സാധാരണ സമയങ്ങളിൽപോലും ഈ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് അപകടം സംഭവിക്കാനുള്ള സാഹചര്യമുണ്ട്. ഒരാൾക്ക് പതുങ്ങിയിരിക്കാനുള്ള സൗകര്യമേ പലപ്പോഴും ഇവർ ജോലി ചെയ്യുന്ന തുരങ്കങ്ങൾക്കുണ്ടാവൂ. പണിയെടുക്കവേ ഒന്ന് നടുനിവർത്താൻ പോലും സാധിക്കില്ല. ഒരു സ്ഥിരതയുമില്ലാത്ത വേതനത്തിനു ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളാണ് ഇവർ. മാസങ്ങളോളം നീണ്ടുനിൽക്കുന്ന കരാർ ഏൽക്കുന്നതിനാൽ പലപ്പോഴും കരാറുകാരുടെ മുമ്പിൽ പണത്തിനുവേണ്ടി നിരന്തരം കൈനീട്ടേണ്ട അവസ്ഥയാണ് ഇവർക്കുള്ളത്. ജോലിസ്ഥലത്ത് വെച്ച് ആരെങ്കിലും മരിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ, അവരുടെ കുടുംബത്തിനു വേണ്ടി കാര്യമായ നഷ്ടപരിഹാരമൊന്നും കരാറുകാരുടെ ഭാഗത്തു നിന്നുണ്ടാവില്ല. മഴക്കാലത്ത് മണ്ണിനടിയിലുള്ള ജോലികൾ നടക്കില്ല എനതിനാൽ ആ സമയത്ത് തൊഴിലുമുണ്ടാവില്ല.


റാറ്റ് മൈനേഴ്സുമായുള്ള സംഭാഷണത്തിന്റെ അവസാനം ഞാനവരോടൊരു ചോദ്യം ഉന്നയിച്ചു. ഒറ്റരാത്രികൊണ്ട് നിങ്ങളീ രാജ്യത്തിന്റെ പ്രധാനമന്ത്രിയായാൽ പ്രഥമ പരിഗണന എന്തിനായിരിക്കും എന്നായിരുന്നു എന്റെ ചോദ്യം. അതിശയകരമാംവിധം അവരുടെ മറുപടികൾ ശക്തവും സുദൃഢവുമായിരുന്നു. ഈ രാജ്യത്തെ ഹിന്ദു-മുസ് ലിം ഐക്യം പുനഃസ്ഥാപിക്കുന്നതിനാണ് ഇവരെല്ലാവരും പ്രഥമ പരിഗണന നൽകുന്നത്. ‘നാമെല്ലാം ഒരുപോലുള്ളവരാണ്. ഒരേ സ്വപ്നങ്ങളുള്ളവർ. നമ്മുടെ കുട്ടികളുടെ വിശപ്പടക്കണം. നല്ല സ്കൂളിലയക്കണം. മികച്ച വീടും ജീവിതസാഹചര്യവും വേണം. എന്നാൽ രാഷ്ട്രീയക്കാർ മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുകയാണ്. നമ്മൾ സഹോദരീ സഹോദരന്മാരും സുഹൃത്തുക്കളുമാണ്. എല്ലാവർക്കും നല്ല ഭാവി വേണമെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കുകതന്നെ വേണം’ എന്നാണിവർ പറയുന്നത്.


രണ്ടാമതായി ഇവർ പ്രാധാന്യം നൽകുന്നത് തൊഴിലാളികൾ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്നു ഉറപ്പുവരുത്തുന്നതിലാണ്. ‘ഞങ്ങളോരോ ദിവസവും ചളിയിൽ പണിയെടുക്കുമ്പോൾ അന്ന് തിരിച്ചുവരുമോ എന്നുള്ള കാര്യത്തിൽ പോലും ഉറപ്പില്ല. ഓരോ കരാർ കഴിയുമ്പോഴും വീണ്ടുമൊരു ജോലി കിട്ടുമോ എന്ന ഉറപ്പുപോലും ആർക്കുമില്ല. കുടുംബത്തിനും കുട്ടികൾക്കും നല്ല ജീവിതം ഉറപ്പാക്കുന്നതിനു മതിയായ പണം ലഭിക്കുന്നില്ല. കരാറുകാരൻ അയാൾക്ക് ഇഷ്ടമുള്ളതാണ് ഞങ്ങൾക്ക് നൽകുന്നത്. തൊഴിലാളികളെ യാചകരായി കണക്കാക്കരുത്. സത്യസന്ധമായാണ് പണിയെടുക്കുന്നത്. തലയുയർത്തിപ്പിടിക്കാൻ ഞങ്ങൾക്കു സാധിക്കണം’.


മൂന്നാമതായി പ്രാധാന്യം നൽകുന്നത് വിദ്യാഭ്യാസത്തിനാണ്. ‘സർക്കാർ പറയുന്നത് വിദ്യാഭ്യാസം സൗജന്യമാണെന്നാണ്. എന്നാൽ പാഠപുസ്തകങ്ങൾക്കും യൂനിഫോമിനും എല്ലാം പണം മുടക്കണം. നല്ല സ്കൂൾ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കുട്ടികൾക്ക് മുന്നേറാൻ സാധിക്കൂ’. ഇതൊക്കെ പറയുമ്പോൾ ഹസന്റെ സഹപ്രവർത്തകൻ മുന്നയുടെ കണ്ണു നിറയുകയായിരുന്നു. ‘എന്തൊക്കെ സംഭവിച്ചാലും എനിക്കുള്ളതുപോലൊരു ജീവിതം എന്റെ കുട്ടികൾക്കുണ്ടായിക്കൂടാ’. അന്ന് ഹസന്റെ നാലു ചുമരുകൾക്കകത്ത് നടന്ന ആ സംഭാഷണം ഇന്ന് അയാഥാർഥ്യമായി തോന്നുകയാണ്.


ബുദ്ധിമുട്ടുകൾ നിറഞ്ഞ അവരുടെ ജീവിതത്തെക്കുറിച്ച്, രക്ഷാദൗത്യത്തിന്റെ വിജയമുഹൂർത്തത്തിന്റെ ഓർമകൾ, അവരുടെ തിളക്കമാർന്ന കണ്ണുകൾ, അഭിമാനവും അംഗീകാരവും പ്രതീക്ഷകളും സ്വപ്നങ്ങളും. ഇന്നതെല്ലാം വീണുതകർന്നിരിക്കുന്നു. വകീൽ ഹസന്റെ വീടു തകർത്ത അവശിഷ്ടങ്ങൾക്കകത്ത് എവിടെയോ അതെല്ലാം നെരിഞ്ഞമർന്നിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago