HOME
DETAILS

സിദ്ധാര്‍ത്ഥന്റെ മരണം: സി.ബി.ഐ അന്വേഷണം വേണം; വയനാട്ടില്‍ വന്യമൃഗങ്ങള്‍ക്കൊപ്പം എസ്.എഫ്.ഐയേയും ഭയക്കേണ്ട സാഹചര്യമെന്നും മുസ്‌ലിം ലീഗ്

  
backup
March 05 2024 | 08:03 AM

press-meet-muslim-league-wayanad

സിദ്ധാര്‍ത്ഥന്റെ മരണം: സി.ബി.ഐ അന്വേഷണം വേണം; വയനാട്ടില്‍ വന്യമൃഗങ്ങള്‍ക്കൊപ്പം എസ്.എഫ്.ഐയേയും ഭയക്കേണ്ട സാഹചര്യമെന്നും മുസ്‌ലിം ലീഗ്

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ എസ്.എഫ്.ഐയുടെ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും മജിസ്‌ട്രേറ്റിന്റെ മുറിയില്‍ പോലും കയറുകയും ചെയ്ത സി.പി.എം നേതാവ് സി.കെ ശശീന്ദ്രന്റെ നടപടി പ്രതികളെ സഹായിക്കാനുളള മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനത്തിന്റെ ഭാഗമാണ്. കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ കുടംബത്തിന് നീതി ലഭിക്കാന്‍ ആവ ശ്യമായ നടപടി സ്വീകരിക്കേണ്ട സര്‍ക്കാറും ഭരണകക്ഷിയും വേട്ടക്കാരെ സഹായിക്കുന്ന നിലപാട് കേരളസമൂഹത്തിന് അപമാനമാണ്. പ്രതികളെ സഹായിച്ച് മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, സെക്രട്ടറി ടി. മുഹമ്മദ്, പി. കെ അബൂബക്കര്‍, റസാഖ് കല്‍പ്പറ്റ, കെ.ഹാരിസ്, എം.പി നവാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംഭവ ദിവസം വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥിനെ എറണാകുളത്ത് നിന്നും മടക്കി വിളിച്ച് കോളേജില്‍ എത്തിച്ചതിന് പിന്നില്‍ വലിയ രീതിയിലുളള പ്രലോഭനവും ഗൂഢാലോചനയും ഉണ്ട്. ഇത് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടു വരണം. സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതും സംഭവത്തെ നോക്കി നിന്ന വിദ്യാര്‍ ത്ഥികളെയും അധികൃതരെയും പ്രതി പട്ടികയില്‍ ചേര്‍ക്കണം. ക്രൂരമായ മര്‍ദ നത്തിനൊടുവില്‍ ഹോസ്റ്റല്‍ മുറിയില്‍ കെട്ടിത്തൂക്കിയ ഹീനമായ കൊപാത കത്തെ ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെയും നട പടി സ്വീകരിക്കണം. ഡീനും ഹോസ്റ്റല്‍ വാര്‍ഡനുമായ എം. കെ നാരായണന്റെ ഇടപെടല്‍ ദുരദ്ദേശപരവും സംശയാസ്പദവുമാണ് നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും സംഭവിച്ചത് ഒരു പ്രത്യേക കേസാണ് എന്നാണ് അനുശോചന യോഗത്തില്‍ പ്രസംഗിച്ചത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വാട്ട്‌സ് അപ്പ് ഗ്രൂപ്പ് അഡ്മിന്‍ ക്കിയതും ഇത്രയും വലിയ ഒരു കൊലപാതകം നടന്നിട്ടും കോളേജിന് അവ ധി നല്‍കാത്തതും സഹപാഠിയുടെ ദാരുണമായ കൊലപാതകത്തില്‍ മനം നൊന്ത് വീട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ച പെണ്‍കുട്ടിക്ക് പോലും അനുവാദം നല്‍കാതിരുന്നത് സത്യം പുറത്ത് വരാതിരിക്കാനാണ്. മരണം രഹസ്യമാക്കിവെച്ചതും അത് ആത്മഹത്യയാക്കി മാറ്റാനും പ്രത്യേകം സഹായി ക്കുകയും ചെയ്ത് കോളജ് അധികൃതരെ ഈ കേസില്‍ പ്രതി ചേര്‍ക്കണം. ഈ വസ്തുതകള്‍ പുറത്ത് കൊണ്ട് വരണമെങ്കില്‍ പിണറായിയുടെ നേതൃ ത്വത്തിലുളള പൊലിസിന് നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹച ര്യത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം.

പ്രതികളുടെ പേരില്‍ നാമമാത്രമായ വകുപ്പുകള്‍ ചുമത്തി പ്രതിക്ക് കോടതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ സൗകര്യമാണ് പോലീസ് ഒരുക്കുന്നത്. കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ഗൂഡാലോചന, സംഘം ചേരല്‍, ശാരീരികവും മാനസികവുമായ ക്രൂരപീഢനം, പരസ്യവിചാരണ, കൊലപാതകം, ഈ സംഭവത്തെ നിയമത്തിന് മുന്നില്‍ മറച്ച് വെച്ചത്, പ്രതി കളെ സഹായിച്ചത്, പ്രതികള്‍ക്ക് ഒളിച്ച് താമസിക്കാന്‍ അവസരം കൊടുത്തത് തുടങ്ങിയ എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടു വരണം.

സര്‍വകലാശാലയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടു ളളത്. ഒരു വിദ്യാര്‍ത്ഥി മരിച്ച് കിടക്കുമ്പോഴാണ് അ ധ്യാപകരുടെ പ്രമോഷന്‍ മാമാങ്കം സംഘടിപ്പിച്ചത്, ഫെബ്രുവരി 21ന് വൈകിട്ട് സര്‍വ്വകലാശാല ആസ്ഥാനത്ത് നിന്ന് മുങ്ങിയ വി.സി ഈ വിവാദ സംഭവ ത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി സ്വീകരിക്കേണ്ട വകുപ്പ് മന്ത്രി യും മുഖ്യമന്ത്രിയും സെക്രട്ടേറിയേറ്റും നോക്ക് കുത്തിയായപ്പോള്‍ നടപടി ഉ ണ്ടായത് രാജ്ഭവനില്‍ നിന്നാണ്. ഇത് ഗവണ്‍മെന്റിന്റെ മുഖം കെടുത്തിയിരി ക്കുകയാണ്. വിസിയെ സസ്‌പെന്റ് ചെയ്ത് നടപടിയെ വകുപ്പ് മന്ത്രി ചിഞ്ചു റാണി എതിര്‍ക്കുകയാണുണ്ടായത്. ഈ വിഷയത്തില്‍ സിപിഐയുടെ നി യുക്ത പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥി ശ്രീമതി ആനി രാജയുടെയും അഭിപ്രാ യം വ്യക്താക്കണം.

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ മാത്രമല്ല കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന അച്ഛനമ്മമാരാണ് കലാലയ ത്തിലെ എസ്.എഫ്.ഐയുടെ ഗുണ്ടായിസത്തില്‍ മനംനൊന്ത് കണ്ണീരൊഴുക്കുന്നത്. വയനാടിനെ സംബന്ധിച്ചടത്തോളം വന്യമൃഗത്തിന്റെ ആക്രമണം ഭയന്ന് വിദ്യാര്‍ ത്ഥികളെ സ്‌കൂളിലേക്കും കോളേജിലേക്കും അയച്ച് വീട്ടില്‍ തിരിച്ചെത്തുന്നത് വരെ ഭയവിഹ്വലരായി കഴിയേണ്ട കുടുംബാങ്ങള്‍ക്ക് എസ്.എഫ്.ഐയേയും കൂടി ഭ യക്കേണ്ട സാഹചര്യമാണ് ജില്ലയില്‍ ഉണ്ടായിട്ടുളളത്. കലാലയത്തില്‍ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന എസ്.എഫ്.ഐയെ ഭീകരസംഘടനയായി പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എസ്.എഫ്.ഐയെ ബഹിഷ്‌കരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago