നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞുകൊന്ന കേസ് : അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും
ശിശുവിനെ ക്വാറിയിലെറിഞ്ഞുകൊന്ന കേസ് : അമ്മയ്ക്ക് ജീവപര്യന്തം
തിരുവനന്തപുരം: നവജാത ശിശുവിനെ ക്വാറിയിലെരുഞ്ഞുകൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.
തിരുവാണിയൂര്‍ സ്വദേശിനി ശാലിനിയെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമന് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ സമയത്ത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയില്‍ എറിയുകയായിരുന്നു.
പ്രസവശേഷം അവശനിലയില്‍ ആയ ശാലിനിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ കുരിശു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. ഇവര്‍ക്ക് വേറെയും നാല് മക്കളുണ്ട്. ഇതിനിടെയാണ് വീണ്ടും ഗര്‍ഭിണിയായത്. വിവരം പുറത്തുവരാതിരിക്കാനാണ് കുഞ്ഞിനെ പ്രസവിച്ച ശേഷം കൊലപ്പെടുത്തിയതെന്ന് ശാലിനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ചാപിള്ളയായതിനാല്‍ കൊന്നുവെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിലേക്ക് എറിഞ്ഞതാണെന്ന് വീണ്ടും മൊഴി മാറ്റിപ്പറയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."