ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരം പാളി; വ്യാപക പ്രതിഷേധം, ഗണേഷിന്റെ കോലം കത്തിച്ചു; പിന്നാലെ തീരുമാനം പിന്‍വലിച്ച് മന്ത്രി
ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരം പാളി; വ്യാപക പ്രതിഷേധം,
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. ഡ്രൈവിംഗ് സ്കൂള്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്. കൊല്ലം, മലപ്പുറം, തിരൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായി.
പലയിടങ്ങളിലും ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി ദീര്‍ഘസമയം കാത്തുനില്‍ക്കേണ്ടി വരികയും എങ്കിലും 50 പേരെ മാത്രമേ ടെസ്റ്റിന് അനുവദിക്കില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തതോടെ ഡ്രൈവിംഗ് സ്കൂള്‍ ജീവനക്കാരാണ് പ്രതിഷേധം നടത്തുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പരിഷ്കാരത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ്ങ് സ്കൂളുകാര് ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റുകള്‍ ബഹിഷ്കരിച്ചു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് പുതിയ നിര്‍ദ്ദേശം പിന്‍വലിച്ചു. ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവര്‍ക്കെല്ലാം ടെസ്റ്റ് നടത്താനും ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.
ഇന്നലെയാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് ഗണേഷ് കുമാറിന്റെ നിര്‍ദേശം വന്നത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദേശിച്ചത്. മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം പെട്ടെന്ന് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."