ഹൈബ്രിഡ് മേഖലയെ കൈവിടാനൊരുക്കമല്ലാതെ ടൊയോട്ട; ഇന്റര്‍നാഷണല്‍ മോഡല്‍ ഇന്ത്യയിലേക്ക്
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ സ്വീകാര്യതയുള്ള വാഹന ശ്രേണിയാണ് ഹൈബ്രിഡുകള്‍. താരതമ്യേന മറ്റ് മോഡലുകളെ ഉപേക്ഷിച്ച് ഉത്പാദന ചെലവ് കുറവായതിനാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബ്രാന്‍ഡുകളും വലിയ താത്പര്യം കാണിക്കുന്നുണ്ട്.അടുത്തകാലത്തായി മികച്ച ഹൈബ്രിഡ് മോഡലുകള്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ച വാഹന നിര്‍മ്മാതാവാണ് ടൊയോട്ട.അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി, ഇന്നോവ ഹൈക്രോസ് എംപിവി തുടങ്ങിയ നിരവധി മോഡലുകളാണ് ടൊയോട്ടയുടേതായി മാര്‍ക്കറ്റിലുള്ള ഹൈബ്രിഡുകള്‍. ബ്രാന്‍ഡിന്റെ അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായ RAV4 എസ്.യു.വിയെ ബ്രാന്‍ഡ് ഇന്ത്യയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
വാഹനം ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് ടെസ്റ്റ് മ്യൂള്‍ 'ഓണ്‍ ടെസ്റ്റ് ബൈ ARAI' സ്റ്റിക്കര്‍ പതിച്ചുകൊണ്ടാണ് പരീക്ഷണയോട്ടം നടത്തുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ വാഹനം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.ആഗോള വിപണിയില്‍ വില്‍ക്കുന്ന RAV4 ഹൈബ്രിഡ് എസ്‌യുവി രണ്ട് ഇലക്ട്രിക് മോട്ടോറുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 200 bhp പവറും ഏകദേശം 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും ഇതോടൊപ്പം വരുന്നു.
ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച കാറാണ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തിയത്.പവര്‍അഡ്ജസ്റ്റബിള്‍ സീറ്റുകള്‍, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ബ്ലൈന്‍ഡ്‌സ്‌പോട്ട് മോണിറ്ററിംഗ്, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ആഗോള വിപണിയില്‍ RAV4 എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.55 ലക്ഷം രൂപത്തിനടുത്താണ് വാഹനത്തിന് എക്‌സ്‌ഷോറൂം വില വരുന്നത്.
Content Highlights:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."