മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് വധശിക്ഷ വിധിച്ച് ഈജിപ്ത് കോടതി; രാഷ്ട്രീയപ്രേരിതമായ വിധിയെന്ന് ഈജിപ്ത് ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക്
കെയ്‌റോ: ഈജിപ്തില്‍ പ്രമുഖ മുസ് ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് ഉള്‍പ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ക്ക് വധശിക്ഷ വിധിച്ച് ഈജിപ്ത് കോടതി. ഈജിപ്തിലെ രാഷ്ട്രീയസുരക്ഷാ കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രിം സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ട് ആണ് എട്ട് നേതാക്കള്‍ക്ക് വധശിക്ഷയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. മൂന്നു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധിപറഞ്ഞത്. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ഈജിപത് ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് പ്രതികരിച്ചു
നിലവിലെ പ്രസിഡന്റായ അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറിക്കെതിരെ 2013 ജൂലൈയില്‍ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ബദീഇനെ ഇപ്പോള്‍ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.ഇന്നത്തെ പ്രതിഷേധങ്ങളില്‍ മുഹമ്മദ് ബദീഇന്റെ 38 വയസുള്ള അമ്മാറും ബെല്‍താഗിയുടെ 17കാരിയായ മകള്‍ അസ്മായും പൊലീസ്‌സൈനിക നടപടിക്കിരയായി കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കു പുറമെ 95 സീസി വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
ബദീഇനു പുറമെ ബ്രദര്‍ഹുഡിന്റെ ആക്ടിങ് പ്രസിഡന്റ് മഹ്മൂദ് ഇസ്സത്ത്, മുന്‍ എം.പിമാരായ മുഹമ്മദ് അല്‍ബെല്‍താഗി, അംറ് മുഹമ്മദ് സാകി, മുന്‍ മന്ത്രി ഉസാമ യാസീന്‍ അബ്ദുല്‍ വഹാബ്, സലഫി നേതാവായ സഫ്‌വത്ത് ഹമൂദ ഹിജാസി, ആസിം അബ്ദുല്‍ മജീദ്, മുഹമ്മദ് അബ്ദുല്‍ മഖ്‌സൂദ് മുഹമ്മദ് എന്നിവര്‍ക്കാണു കോടതി ഇപ്പോള്‍ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭീകരവാദ സംഘടനയില്‍ അംഗത്വം, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണവും തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൊലപാതകം, കൊലപാതകശ്രമം, ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വധശിക്ഷക്കെതിരെ ഈജിപത് ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."