ഇല്ല… തടികുറയ്ക്കാന്‍ ജിമ്മില്‍ തന്നെ പോകേണ്ടതില്ല
തടികുറയ്ക്കാനൊക്കെ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ, വ്യായാമം ചെയ്യാന്‍ മടിയുമാണ്. സമയമില്ല എന്നതാണ് കൂടുതല്‍ പേരും കാരണം പറയുക. എല്ലാ കാലത്തും 24 മണിക്കൂര്‍ തന്നെയാണ് സമയം. അത് നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നുവോ അതുപോലിരിക്കും.
നമ്മുടെ ആരോഗ്യത്തിന് വേണ്ടിയല്ലേ … നമുക്ക് അല്‍പം സമയം കണ്ടെത്താം. വീട്ടിലോ ഓഫിസിലോ ഒക്കെ ഇരുന്ന് കൊണ്ടു തന്നെ നമുക്ക് ചയ്യാന്‍ പറ്റുന്നവ.
കസേരയിലോ കട്ടിലിലോ ഇരുന്ന് ചെയ്യാന്‍ പറ്റുന്ന ചില വ്യായാമങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാം.
നിങ്ങളുടെ കാലുകള്‍ ഒരുമിച്ചു (സമാന്തരമായി)വച്ച ശേഷം ഒരു കസേരയില്‍ നേരെ ഇരിക്കുക. പുറം നിവര്‍ന്ന് ആണ് ഇരിക്കേണ്ടത്. തറയില്‍ സമാന്തരമായി വച്ചിരിക്കുന്ന കാലുകളില്‍ വലതു കാലെടുത്ത് ഉയര്‍ത്തിപ്പിടിക്കുക. മൂന്നോ നാലോ സെക്കന്‍ഡ് (എത്ര പറ്റുന്നുവോ അത്രയും സമയം). എന്നിട്ട് താഴ്ത്തിവയ്ക്കുക. ശേഷം ഇടത് കാലും ഇതുപോലെ ചെയ്യുക. ഇങ്ങനെ ദിവസവും 10പ്രാവശ്യം ചെയ്യുക.
കസേരയിലിരുന്നതിനു ശേഷം കാലുകള്‍ രണ്ടും തറയില്‍ വയ്ക്കുക. ശേഷം വലതുകാലെടുത്ത് മുന്നിലേക്ക് നീട്ടുക. വളയാതെ നേരെ നിവര്‍ത്തി നീട്ടിവയ്ക്കുക. എന്നിട്ട് കുറച്ച് സെക്കന്‍ഡ് പിടിച്ചു നില്‍ക്കുക (മൂന്നോ നാലോ സെ്ക്കന്‍ഡ്).
ശേഷം കാല്‍താഴ്ത്തി വയ്ക്കുക. പിന്നീട് ഇടതുകാലും ഇതുപോലെ സമാന്തരമായി നീട്ടിവയ്ക്കുക.(മൂന്നോ നാലോ സെ്ക്കന്‍ഡ്). പിന്നീട് താഴ്ത്തി വയ്ക്കുക. ഇങ്ങനെ 10 പ്രാവശ്യം രണ്ടുകാലുകളും ചെയ്യുക.
കസേരയില്‍ ഇരിക്കുക. നേരെ ഇരിക്കണം. രണ്ടു കാലും ഓരുമിച്ച് തറയില്‍ അടിപ്പിച്ചു വയ്ക്കുക. ശേഷം ആദ്യം വലതുകാല്‍ എടുത്ത് നിങ്ങള്‍ക്ക് കഴിയന്നത്ര ഉയരത്തില്‍ പൊക്കുക. കുറച്ച് സെക്കന്‍ഡ് പിടിച്ചു നിര്‍ത്തുക. ശേഷം ഇടതുകാലും ഉയരത്തില്‍ പൊക്കിവയ്ക്കുക. ഇതും 10 പ്രാവശ്യം ആവര്‍ത്തിക്കുക.
ഭക്ഷണകാര്യത്തിലും അല്‍പം ശ്രദ്ധവച്ചാല്‍ കുറയക്കാവുന്നതേയുള്ളു തടി
അല്ലാതെ പട്ടിണി കിടന്നോ ജിമ്മില്‍ പോയതുകൊണ്ടോ ശരീര ഭാരം കുറയാന്‍ സാധ്യതയില്ല. ഇതിന് കൃത്യമായ വ്യായാമവും നാരുകളടങ്ങിയ ഭക്ഷണവും അതോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം.
ഭക്ഷണത്തില്‍ സാലഡുകളും പഴങ്ങളും ഉള്‍പ്പെടുത്തുക.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായവ ഒഴിവാക്കുക.
വൈകി ഭക്ഷണം കഴിക്കാതിരിക്കുക.
മൂധുരപലഹാരങ്ങള്‍ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുക.
നന്നായി ഉറങ്ങുക.
പുകവലി മദ്യപാനം നിര്‍ത്തുക.
ഭക്ഷണം കഴിച്ചുകഴിഞ്ഞ ഉടനെയുള്ള ഉറക്കം ഒഴിവാക്കുക.
തുടങ്ങിയ കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാല്‍ നമുക്കു തന്നെ തടികുറയ്ക്കാവുന്നതേയുള്ളു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."