മന്‍സൂറ കെട്ടിട ദുരന്തത്തില്‍ പ്രതികള്‍ക്ക് തടവ്
ദോഹ: മന്‍സൂറയിലെ കെട്ടിട ദുരന്തത്തില്‍ മലയാളികളുള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്മാസം 22 ാം തിയതി ദോഹ മന്‍സൂറയിലെ നാലുനില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അറ്റകുറ്റപ്പണിയുടെ ചുമതല വഹിച്ച കമ്പനി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തടവും പിഴയും.
അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ ഡയര്‍ക്ടര്‍ക്ക് അഞ്ചുവര്‍ഷവും കണ്‍സള്‍ട്ടന്റിന് മൂന്നു വര്‍ഷവും കെട്ടിട ഉടമയ്ക്ക് ഒരു വര്‍ഷവുമാണ് തടവ് . കെട്ടിട ഉടമയുടെ ശിക്ഷ ഒഴിവാക്കിയതായി വാര്ത്താകുറിച്ചില് അറിയിച്ചു
കെട്ടിട ഉടമയ്ക്ക് 20,000 റിയാലും ദുരന്തത്തിന് കാരണമായ അറ്റകുറ്റപ്പണി നിര്‍വഹിച്ച കമ്പനിക്ക് അഞ്ചുലക്ഷം റിയാലുമാണ് പിഴ. ദോഹയിലെ മലയാളി ഗായകന് ഫൈസല്‍ കുപ്പായി ഉള്‍പ്പെടെ നാലുമലയാളികളാണ് കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ നിരവധിപേര്‍ രക്ഷപ്പെട്ടിരുന്നു.
കെട്ടിടത്തിന്റെ നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച സംഭവിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ അറ്റകുറ്റപ്പണിയെടുത്ത കമ്പനിക്കെതിരേ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."