എം.എം.ഹസന് കെ.പി.സി.സി അദ്ധ്യക്ഷന്റെ താത്ക്കാലിക ചുമതല വഹിക്കും
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം.എം. ഹസന് നല്കി ?എ.ഐ.സി.സി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന് വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നല്‍കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നല്‍കിയിട്ടുള്ളത്. നിലവില്‍ യു.ഡി.എഫ് കണ്‍വീനറാണ് എം.എം. ഹസന്.
നേരത്തെ കെ. സുധാകരന് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പദവിയടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കണ്ണൂരില്‍ കെ. സുധാകരന് തന്നെ മത്സരിക്കണമെന്ന് ?കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിക്കും. തിരുവനന്തപുരം ശശി തരൂര്‍, ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ട ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ആലപ്പുഴ കെ.സി.വേണുഗോപാല്‍, ഇടുക്കി ഡീന്‍ കുര്യാക്കോസ്, എറണാകുളം ഹൈബി ഈഡന്, ചാലക്കുടി ബെന്നി ബെഹനാന്,
തൃശൂര്‍ കെ. മുരളീധരന്, ആലത്തൂര്‍ രമ്യ ഹരിദാസ്, പാലക്കാട് വി.കെ. ശ്രീകണ്ഠന്, കോഴിക്കോട് എം.കെ രാഘവന്, വയനാട് രാഹുല്‍ ഗാന്ധി, വടകര ഷാഫി പറമ്പില്‍, കണ്ണൂര്‍ കെ. സുധാകരന്, കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന് എന്നിങ്ങനെയാണ് കേരളത്തിലെ സ്ഥാനാര്‍ഥികളെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."