ഹരിയാനയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഹരിയാനയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഛത്തിസ്ഗഡ്: ഹരിയാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി. ഹരിയാനയിലെ നിന്നുള്ള എം.പി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹിസാറില്‍ നിന്നുള്ള എം.പി ബ്രിജേന്ദ്ര സിങ് ആണ് ബി.ജെ.പി അംഗത്വം രാജിവച്ച് കോണ്‍ഗസിലേക്ക് ചേക്കേറിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബ്രിജേന്ദ്ര സിങ്ങിന്റെ കൂടുമാറ്റം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്, മുകുള്‍ വാസനിക്, ദീപക് ബാബരിയ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
'രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ഞാന്‍ ബി.ജെ.പി അംഗത്വം രാജി വെച്ചിരിക്കുന്നു. ഹിസാറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി സേവനം ചെയ്യാന്‍ അവസരം നല്കിയ പാര്‍ട്ടിക്കും ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു- ബ്രിജേന്ദ്ര സിങ് എക്സില്‍ കുറിച്ചു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ബിരേന്ദര്‍ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. ബിരേന്ദര്‍ സിങ്ങും ബി.ജ.പെി വിടുമെന്ന സൂചനയുണ്ട്. പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു ബ്രിജേന്ദറിന്റെ കോണ്‍ഗ്രസ് പ്രവേശനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതാണ് ബിരേന്ദര്‍ സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."