ഇന്ത്യ ഇനി നമ്പർ വൺ; റാങ്കിംഗിൽ ഓസ്‌ട്രേലിയയെ മറികടന്നു
ധരംശാല: ഏറ്റവും പുതിയ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്തേക്കുയർന്ന് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്‌റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതോടെയാണ് ഓസ്‌ട്രേലിയയെ പിൻതള്ളി ഇന്ത്യ ഒന്നാം സ്‌ഥാനത്തേക്ക് കുതിച്ചത്. ഹൈദരാബാദിൽ നടന്ന പ്രഥമ ടെസ്‌റ്റിൽ തോൽവി അറിഞ്ഞതിനു ശേഷം, പരമ്പരയിലെ പിന്നീടുള്ള നാല് മത്സരങ്ങളും അനായാസമായി വിജയിച്ച് ഇന്ത്യ മികച്ച പോരാട്ടം കാഴ്ചവെക്കുകയായിരുന്നു.
നിലവിൽ ഐ.സി.സി റാങ്കിംഗിൽ മൂന്നാമതുള്ള ഇംഗ്ലണ്ടിന് 111 പോയിന്റുണ്ട്. ലോക ടെസ്റ്റ‌് ചാംപ്യൻഷിപ് പോയിൻ്റ് ടേബിളിലും ഇന്ത്യയാണ് നിലവിലെ ഒന്നാം സ്ഥാനത്ത്. ഏകദിന, ട്വന്റി20 റാങ്കിങ്ങിലും ഇന്ത്യതന്നെയാണ് തലപ്പത്ത്. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 121 പോയിന്റും രണ്ടാമതുള്ള ഓസീസിന് 118 പോയിന്റുകളുമാണുള്ളത്.
കുട്ടിക്രിക്കറ്റിൽ ഇന്ത്യയ്ക്ക് 266 പോയിന്റും ഇംഗ്ലണ്ടിന് 256 പോയിന്റുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ 2024 ജനുവരി വരെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ഇന്ത്യയായിരുന്നു ഒന്നാമൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 1-1 ന്റെ സമനില വഴങ്ങിയതോടെയാണ് ഇന്ത്യ രണ്ടാം സ്‌ഥാനത്തേക്കു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."