HOME
DETAILS

ബി.ജെ.പിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍ പ്രമേയത്തെ അനുകൂലിച്ചു; വിവാദമായതോടെ വിശദീകരണം

  
backup
December 31 2020 | 21:12 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%92

 


തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഏക ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. പ്രമേയം പാസായത് ഐകകണ്‌ഠ്യേനയാണെന്നും കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്ക്കു പുറത്തു മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, സംഭവം ചര്‍ച്ചയായതോടെ പിന്നീട് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചുവെന്നും സഭയില്‍ സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്നും ആദ്യം പ്രതികരിച്ച രാജഗോപാല്‍, കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. പ്രമേയത്തില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതു ചൂണ്ടിക്കാണിക്കുകയാണ് സഭയില്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ ഒ. രാജഗോപാല്‍ സഭയിലുണ്ടായിരുന്നിട്ടും എതിര്‍ത്തിരുന്നില്ല. സഭ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കുന്നതെന്നു സ്പീക്കര്‍ പറഞ്ഞപ്പോഴും ബി.ജെ.പി അംഗം മിണ്ടാതിരുന്നു. പിന്നീടാണ് സഭയ്ക്കു പുറത്തുവന്ന അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്.
എന്നാല്‍, സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണ പ്രസ്താവന പുറത്തിറക്കി ഒ. രാജഗോപാല്‍ രംഗത്തെത്തി. നിയമസഭയില്‍ പ്രമേയത്തെ ശക്തമായി താന്‍ എതിര്‍ത്തുവെന്നാണ് എം.എല്‍.എയുടെ വിശദീകരണം. പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്നു സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ലെന്നും ഒറ്റ ചോദ്യത്തില്‍ ചുരുക്കിയ സ്പീക്കര്‍ കീഴ്‌വഴക്ക ലംഘനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോള്‍ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്നു സ്പീക്കര്‍ വെവ്വേറെ ചോദിച്ചപ്പോള്‍ അനുകൂലിക്കുന്നവര്‍ എന്ന ചോദ്യത്തിന് രാജഗോപാല്‍ കൈ പൊക്കി അനുകൂലിച്ചു. എതിര്‍ക്കുന്നവര്‍ എന്നു പറയുമ്പോള്‍ അദ്ദേഹം കൈ താഴ്ത്തിയ നിലയിലുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago