'അഴിമതിമുക്ത കേരളം' പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പൊതുരംഗത്തുണ്ടാകുന്ന അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാന്‍ പല രീതികളും പരീക്ഷിച്ചതാണ്. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പരാതിപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് അഴിമതിമുക്ത കേരളം നടപ്പാക്കുന്നത്. റിപബ്ലിക് ദിനത്തില്‍ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിയെക്കുറിച്ച് വിവരം തരുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നില്‍ സോഫ്റ്റ്വെയര് വഴി പരാതി നല്‍കാം. വിവരം നല്കുന്നവര് ഒരു സര്ക്കാരോഫിസിലും കയറേണ്ടി വരില്ല. പരാതിയുടെ നിജസ്ഥിതി മനസിലാക്കി ഈ അതോറിറ്റി അതാത് വകുപ്പുകള്‍ക്ക് കൈമാറും. വിജിലന്‍സ്, വകുപ്പുതല നടപടികള്‍ക്ക് ഇതിനുശേഷം ആവശ്യമെങ്കില്‍ അനുമതി നല്‍കും. രണ്ട് ഉദ്യോഗസ്ഥര്‍ കണ്ട ശേഷമാണ് ഈ പരാതി സംവിധാനത്തിലേക്ക് കൈമാറുക. കഴമ്പില്ലാത്ത പരാതികള്‍ ഇത് വഴി ഫില്‍ട്ടര്‍ ചെയ്യാനാകും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."