HOME
DETAILS

സ്‌കൂളുകളിലെ കേടായ കമ്പ്യൂട്ടറുകള്‍ ഇനി വിദ്യാര്‍ഥികള്‍ നന്നാക്കും

  
backup
August 17 2016 | 21:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%87%e0%b4%9f%e0%b4%be%e0%b4%af-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d


മലപ്പുറം: ഐ.ടി അറ്റ് സ്‌കൂള്‍ പ്രോജക്റ്റ്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് , കെല്‍ട്രോണ്‍  എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ക്ലിനിക് മലപ്പുറം  നിയോജകമണ്ഡലത്തിലെ പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസില്‍ പി.ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം  ചെയ്തു. ജില്ലയില്‍ ഹാര്‍ഡ്‌വെയര്‍ ക്ലിനിക് നടത്താന്‍ തെരഞ്ഞെടുത്ത രണ്ടു സെന്ററുകളില്‍ ഒന്നാണിത്.  രണ്ടാമത്തെ സെന്ററിനു മമ്പാട് ജി.വി.എച്ച്.എസ്.എസില്‍ ഇന്നു തുടക്കം  കുറിക്കും.
       2014-15 അധ്യയനവര്‍ഷത്തില്‍ പൈലറ്റ് പ്രൊജക്റ്റ് ആയി തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് ജില്ലകളിലെ മൂന്നു കേന്ദ്രങ്ങളില്‍ നടപ്പാക്കിയ പദ്ധതി ഈ വര്‍ഷം  സംസ്ഥാനത്തെ 30 കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും. കമ്പ്യൂട്ടര്‍ സയന്‍സ് , ഇലക്ട്രോണിക്‌സ് ഒന്നാം  വര്‍ഷ ബാച്ചില്‍ പഠിക്കുന്ന 25 കുട്ടികളെ തെരെഞ്ഞെടുത്തു റഗുലര്‍ ക്ലാസ് സമയം  നഷ്ടപ്പെടുത്താതെ കമ്പ്യൂട്ടര്‍ ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ് മെയിന്റനന്‍സില്‍ 10 മാസം നീണ്ടു  നില്‍ക്കുന്ന ഓണ്‍ ദി ജോബ് ട്രെയ്‌നിംഗ് നല്‍കുന്നതിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍  കേടായിക്കിടക്കുന്ന 24000 കമ്പ്യൂട്ടറുകള്‍ നന്നാക്കിയെടുക്കുക എന്നതാണു പദ്ധതിയിലൂടെ സര്‍ക്കാര്‍  ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു സ്‌കൂളുകളിലെ ഇ മാലിന്യപ്രശ്‌നം  പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകരമാവും. പലപ്പോഴും മദര്‍ബോര്‍ഡിലെ 50 പൈസ  വിലയുള്ള ഒരു റസിസ്റ്റര്‍ കേടായതുകൊണ്ടായിരിക്കും ഒരു കമ്പ്യൂട്ടര്‍ കേടാണെന്നു പറഞ്ഞു ഉപയോഗിക്കാതെ ഇരിക്കുന്നത്. ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, തീര്‍ത്തും  ഉപയോഗ്യയോഗ്യമല്ലാത്ത കമ്പ്യൂട്ടറുകളുടെ ഉപയോഗയോഗ്യമായ കോമ്പണന്റ്‌സ് മാറ്റിയിട്ടു പരമാവധിയെണ്ണം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിങ്ങനെയാണു ക്ലിനിക്കില്‍  സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ സീറോകോസ്റ്റില്‍ ക്ലിനിക് പ്രവര്‍ത്തിക്കുമെന്നതാണു പ്രത്യേകത. കുട്ടികള്‍ക്കു പ്രത്യേക യൂനിഫോം, ടൂള്‍കിറ്റ് എന്നിവ നല്‍കുന്നുണ്ട്.  അനേകവര്‍ഷങ്ങളായി തുടര്‍ന്നുവന്ന സിലബസ് മാറ്റി  ആധുനികവത്കരിച്ചതോടെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, കുട്ടികളുടെയും രക്ഷിതാക്കളുടെയും  ആദ്യചോയ്‌സായി മാറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് ഈ വര്‍ഷത്തെ ഏകജാലകപ്രവേശനത്തില്‍  ദൃശ്യമായത്.  ശാസ്‌ത്രോത്സവത്തില്‍ മികച്ച സ്റ്റാളുകള്‍ ഒരുക്കുന്നവര്‍ക്കു ഗ്രേസ് മാര്‍ക്ക്  പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അധ്യയനവര്‍ഷം കൊല്ലത്തു നടന്ന ശാസ്‌ത്രോല്‍സവത്തിലെ മുഖ്യ ആകര്‍ഷണം  വി.എച്ച്.എസ്.സിയുടെ സ്റ്റാളുകളായിരുന്നു. ഭാവിയില്‍ നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റം  വരുത്താന്‍ സാധ്യതയുള്ള ഒട്ടേറെ ഇന്നവേഷന്‍സ് കുട്ടികള്‍ അവതരിപ്പിച്ചു. അതോടനുബന്ധിച്ചു നടന്ന  ജോബ് ഫെയറില്‍ രാജ്യത്തെ പ്രമുഖസ്ഥാപനങ്ങള്‍ പങ്കെടുക്കുകയും കുട്ടികളെ റിക്രൂട്ട് ചെയ്യുകയും  ചെയ്തു.
രാജ്യത്തെ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാണകേന്ദ്രങ്ങളില്‍ വി.എച്ച്.എസ്.സി.യില്‍  കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് പഠിച്ച കുട്ടികളായിരിക്കണം നിയമിക്കപ്പെടേണ്ടത് എന്ന  തരത്തിലാണ് ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കിനോടനുബന്ധിച്ചു നടത്തുന്ന ട്രെയ്‌നിംഗ് ഡിസൈന്‍  ചെയ്തിട്ടുള്ളത്. ആദ്യത്തെ നാലുമാസം കെല്‍ട്രോണില്‍ നിന്നുള്ള വിദഗ്ധര്‍ തിയറിയില്‍ നല്ല അവഗാഹം  ലഭിക്കുന്ന വിധത്തിലുള്ള ക്ലാസ് നല്‍കും . പിന്നീടുള്ള രണ്ടുമാസം ഇലക്ട്രോണിക്‌സ്  ഉപകരണങ്ങളുടെ റിപ്പയറിംഗിന്റെ ബേസിക്‌സ് , അടുത്ത രണ്ടുമാസം ഇന്‍സ്ട്രക്റ്ററുടെ ഒപ്പം,  അവസാന രണ്ടുമാസം ഒറ്റയ്ക്ക് എന്ന രീതിയില്‍ കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നു. പഠനം പൂര്‍ത്തിയാകുമ്പോള്‍  ഏറ്റവും ചുരുങ്ങിയത്  അഞ്ചു കമ്പ്യൂട്ടറുകളെങ്കിലും ഒറ്റയ്ക്കു റിപ്പയര്‍ ചെയ്യാം.
അടുത്ത രണ്ടുമാസത്തിനകം ജില്ലയിലെ സ്‌കൂളുകളില്‍ ഉപയോഗിക്കപ്പെടാതെക്കിടക്കുന്ന 100  കമ്പ്യൂട്ടറുകള്‍ നന്നാക്കിയെടുക്കാനാണു പദ്ധതി.
ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ്  പ്രസിഡന്റ് സക്കീന പുല്‍പാടന്‍ അധ്യക്ഷയായി. ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍  ഹബീബുറഹ്മാന്‍ പുല്‍പാടന്‍ പദ്ധതി വിശദീകരിച്ചു. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. മുഹമ്മദ് മന്‍സൂര്‍ , പുല്ലാനൂര്‍ ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പള്‍ പി.സാലിഹ്,  പ്രഥമാധ്യാപകന്‍ പി.മൂസക്കോയ , പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. അജിത എന്നിവര്‍  പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago