HOME
DETAILS
MAL
'കൂട്ടിയും കുറച്ചും'; വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു
backup
January 01 2022 | 07:01 AM
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍.പി.ജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് കമ്പനികള്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 266 രൂപയും വര്‍ധിപ്പിച്ചിരുന്നു.
വിലകുറവ് പ്രാബല്യത്തില്‍ വരുന്നതോടെ 1998.5 രൂപയാകും വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ നല്‍കേണ്ടിവരിക.
അതേസമയം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് വില കുറച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."