പുതുവത്സരദിനത്തിൽ രക്തദാനം സംഘടിപ്പിച്ചു
റിയാദ്: പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയായി പുതുവത്സര ദിനത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്‌തദാനം സംഘടിപ്പിച്ചു. ഐ എഫ് എഫ് റിയാദ് ഷിഫാ ഏരിയയും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഹോസ്പിറ്റൽ, റബ്അ എന്നിവർ സംയുക്തമായിട്ടാണ് നടത്തിയ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. ഷിഫാ ഏരിയയിലെ 30 ഓളം പേർ പങ്കാളികളായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ പ്ലാസ്മ ദാനവും, വിവിധ രക്‌തദാന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഷിഫാ ഏരിയ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോ: സയീദ് അഹമ്മദ് , ബ്ലഡ് ബാങ്ക് ഹെഡ് നേഴ്സ് അഹദ് സലിം , ബ്ലഡ് ബാങ്ക് സ്പെഷ്യലിസ്റ് മുഹമ്മദ് അൽ മുതേരി, നേഴ്സ് സ്പെഷ്യലിസ്റ് അബ്ദുൽറഹ്മാൻ അൽ ദാഫിരി, മരിയാ കെലിൻ അന്ദേര, സൂപ്പർവൈസർ ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകാരായ റജീഫ് , ഷിഹാസ് , ഷാഫി , ജുനൈദ് , നാസർ എന്നിവർ കാംപയിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."