വിദ്യാര്‍ഥികളെ പരോപകാരികളാക്കി പൊലിസ്
നിലമ്പൂര്‍: അക്രമത്തിനു മുതിര്‍ന്നു, പൊലിസ് ഇടപ്പെട്ട് പരോപകാരികളാക്കി. മമ്പാട് കോളജില്‍ മുന്‍പ് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ മല്‍സരത്തിനിടെ രണ്ടു കോളജുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പരുക്കേറ്റവര്‍ക്ക് 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ ഇരുവിഭാഗത്തേയും വിളിച്ച് വരുത്തി. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുകയിലേക്ക് തന്റെ വകയായി 1000 രൂപയും അദ്ദേഹം നല്‍കി. അതോടെ മുഴുവന്‍ പണവും നല്ലകാര്യങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ വിദ്യാര്‍ഥികള്‍ തയാറായി. തുക ഉപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങി അപകട രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സ്, ട്രോമ കെയര്‍ യൂണിറ്റ് എന്നിവക്ക് എസ്.ഐയുടെ സാന്നിധ്യത്തില്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."