HOME
DETAILS
MAL
പുതിയ കണ്ണൂര്‍ പി.വി.സിയെ സിന്‍ഡിക്കേറ്റ് തീരുമാനിക്കും
backup
January 03 2021 | 03:01 AM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ.പി.ടി രവീന്ദ്രന് രാജിവച്ച സാഹചര്യത്തില്‍ പുതിയ പി.വി.സിയെ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് നോമിനേറ്റ് ചെയ്യും. ഈ മാസം അവസാനത്തോടെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകും.
സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.ടി രവീന്ദ്രന് കഴിഞ്ഞ ദിവസമാണു രാജിവച്ചത്. ആരോഗ്യപരമായ കാരണങ്ങളിലാണു രാജിയെന്നു രവീന്ദ്രന് വ്യക്തമാക്കിയെങ്കിലും വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസമാണു രാജിക്കു കാരണം. ഈവര്‍ഷം നവംബര്‍ 30നു കാലാവധി തീരാനിരിക്കെയാണു രാജി.
30നു വി.സിയുടെ കാലാവധിയും തീരുന്ന ഘട്ടത്തിലാണ് പി.വി.സിയുടെ കാലാവധിയും തീരേണ്ടിയിരുന്നത്. എന്നാല്‍ 2019 ജൂലൈ 25ന് യു.ജി.സി ചട്ടപ്രകാരം സ്ഥാനത്തു തുടരാന്‍ പി.വി.സിക്ക് അര്‍ഹതയില്ലെന്നു ചൂണ്ടിക്കാട്ടി രവീന്ദ്രനെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് പുറത്താക്കിയിരുന്നു. പുറത്താക്കാനുള്ള നീക്കത്തിനെതിരേ വി.സിയെയും സിന്‍ഡിക്കേറ്റിനെയും എതിര്‍കക്ഷികളാക്കി രവീന്ദ്രന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനു പിന്നാലെയായിരുന്നു പുറത്താക്കല്‍. എന്നാല്‍ ഇതു ഹൈക്കോടതി റദ്ദാക്കി.
അനുകൂല വിധിയിലൂടെ സര്‍വകലാശാലയില്‍ തിരിച്ചെത്തിയെങ്കിലും രവീന്ദ്രനെ പ്രധാന ചുമതലകളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തിയിരുന്നു. ജനുവരി മുതല്‍ പരീക്ഷാവിഭാഗത്തിന്റെ ചുമതല മാത്രം അനുവദിച്ചെങ്കിലും അത് ഏറ്റെടുക്കാതെയാണു രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."