'കര്‍ഷകര്‍ക്കൊപ്പം, കോര്‍പറേറ്റ് കൃഷിയില്ല, കമ്പോള വിലയില്‍ കുറച്ച് സംഭരണമില്ല'; ഉപരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുമ്പില്‍ മുട്ടുമടക്കി റിലയന്‍സ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ്.
കൃഷിഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്താന്‍ ഉദ്ദേശമില്ലെന്നും കമ്പോളവിലയില്‍ കുറച്ച് കൃഷിവിളകള്‍ സംഭരിക്കില്ലെന്നുമാണ് റിലയന്‍സ് നല്‍കുന്ന ഉറപ്പ്.
കരാര്‍ കൃഷിയിലേക്ക് തങ്ങളില്ലെന്ന് ആവര്‍ത്തിക്കുന്ന റിലയന്‍സ് കര്‍ഷകരോട് തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും പറയുന്നു.
റിലയന്‍സ് ജിയോക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റിലയന്‍സ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. പഞ്ചാബില്‍ ജിയോ ടവറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇത് റിലയന്‍സിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കം റിലയന്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
അതേസമയം, കര്‍ഷക പ്രതിഷേധം 40ാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഏഴാംവട്ട ചര്‍ച്ചയാണ് ഇന്ന് നടക്കാന്‍ പോകുന്നത്. മുന്‍പ് നടന്ന ചര്‍ച്ചകളൊക്കെ പരാജയപ്പെടുകയായിരുന്നു.
ഡിസംബര്‍ 30 ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."