കെ റെയില്‍ നഷ്ടപരിഹാരം; നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപ, അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.60 ലക്ഷവും ലൈഫ് മാതൃകയില്‍ വീടും
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ പുനരധിവാസ പാക്കേജിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം രൂപ, അല്ലെങ്കില്‍ നഷ്ട പരിഹാരവും 1.60 ലക്ഷവും ലൈഫ് മാതൃകയില്‍ വീടും നല്‍കാനാണ് തീരുമാനം.
കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25000 മുതല്‍ 50000 രൂപ വരെ നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.
സില്‍വര്‍ ലൈന്‍പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി വിളിച്ച യോഗം തിരുവനന്തപുരത്ത് തുടങ്ങി. പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുന്നത്.
സില്‍വര്‍ ലൈന്‍ ബാധിക്കുന്ന പതിനൊന്ന് ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണ യോഗങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."