HOME
DETAILS
MAL
സഊദിയിൽ അഴിമതിക്കേസിൽ 233 സർക്കാർഉദ്യോഗസ്ഥർ അറസ്റ്റിൽ
backup
January 04 2022 | 16:01 PM
റിയാദ്: രാജ്യത്ത് അഴിമതിക്കേസിൽ കഴിഞ്ഞ മാസം 233 സർക്കാർ ഉദ്യോഗസ്തരെ അറസ്റ്റ് ചെയ്‌തതായി അഴിമതി വിരുദ്ധ സമിതി അറിയിച്ചു. കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിലാണ് സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 5518 പരിശോധകളാണ് അഴിമതി വിരുദ്ധ സമിതി നടത്തിയത്.
പ്രതിരോധം, ആഭ്യന്തരം, ദേശീയ ഗാർഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 641 പ്രതികൾക്കെതിരെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് 233 പേരെ അറസ്റ്റ് ചെയ്‌തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."