HOME
DETAILS

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് ബാലറ്റ് വോട്ട്: അനുകൂല നിലപാടെടുത്ത് വിദേശകാര്യ മന്ത്രാലയം

  
backup
January 06 2021 | 03:01 AM

4135436465-2


ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അതത് രാജ്യങ്ങളില്‍ നിന്ന് വോട്ടുചെയ്യാന്‍ ഇലക്ട്രോണിക് ബാലറ്റ് സംവിധാനമൊരുക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ അനുകൂല നിലപാട് സ്വീകരിച്ച് വിദേശകാര്യമന്ത്രാലയം.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരും മുമ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവാസി സംഘടനകള്‍ തുടങ്ങി എല്ലാവരുമായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടിയാലോചന നടത്തണമെന്നു വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. വോട്ടെടുപ്പ് നടത്താന്‍ ആവശ്യമായ ജീവനക്കാര്‍ എംബസികളിലുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തണം.


കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഈ സംവിധാനം കൊണ്ടുവരാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തോടും വിദേശ കാര്യമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചു. വിദേശകാര്യമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചതോടെ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരുകയാണ് അടുത്ത നടപടി. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് ബാലറ്റ് സംവിധാനത്തിലൂടെ വോട്ടു ചെയ്യാന്‍ അനുവദിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ആഴ്ചകള്‍ക്ക് മുമ്പാണ് കേന്ദ്ര സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്.


തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം വോട്ട് ചെയ്യേണ്ടവര്‍ റിട്ടേണിങ് ഓഫിസറെ അറിയിക്കുക. ഓഫിസര്‍ വിതരണം ചെയ്യുന്ന ഇലക്ട്രോണിക് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി നയതന്ത്ര പ്രതിനിധിയുടെ സാക്ഷ്യപത്രം വാങ്ങുക.
ഇതാണ് കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച രൂപരേഖ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് റിട്ടേണിങ് ഓഫീസര്‍ക്ക് തന്നെ അയക്കണമോ എംബസികളില്‍ നിക്ഷേപിച്ചാല്‍ മതിയാകുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  23 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  23 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  23 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago