HOME
DETAILS
MAL
നീറ്റ് പിജി കൗണ്‍സലിംഗിന് സുപ്രിംകോടതിയുടെ അനുമതി
backup
January 07 2022 | 06:01 AM
ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സലിംഗിന് സുപ്രിംകോടതിയുടെ അനുമതി. നിലവിലെ മാനദണ്ഡപ്രകാരമായിരിക്കും ഈവര്‍ഷത്തെ പ്രവേശനം. പ്രവേശനത്തിന് മുന്നാക്ക് സംവരണം നടപ്പാക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.
ഒബിസി സംവരണവും കോടതി ശരിവച്ചു. മുന്നാക്ക സംവരണത്തിന്റെ ഭരണ ഘടനാ സാധുത കോടതി വിശദമായി പരിശോധിക്കും. 8 ലക്ഷം രൂപയെന്ന വാര്‍ഷിക വരുമാനം ഈ അധ്യയന വര്‍ഷത്തിലും തുടരും.
സംവരണത്തിന് എട്ട് ലക്ഷം രൂപ വരുമാന പരിധിവെച്ചതില്‍ സുപ്രിം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം വിദഗ്ധ സമിതിയെ രൂപീകരിക്കുകയും സംവരണത്തില്‍ മാറ്റം വരുത്തേണ്ട എന്നു തീരുമാനിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."