റമ്മി കളിച്ച് കടക്കാരനായി ആത്മഹത്യ; വായ്പാ ആപ്പുകളും വില്ലനായി
തിരുവനന്തപുരം: ഓണ്‍ലൈനില്‍ റമ്മികളി പതിവാക്കിയ കുറ്റിച്ചല്‍ സ്വദേശി വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതിനു പിന്നില്‍ മൊബൈല്‍ വായ്പാ ആപ്പുകളും. റമ്മി കളി പതിവാക്കിയ യുവാവ് പിന്നീട് ഇത്തരം ആപ്പുകളില്‍ നിന്നു പണം കടമെടുത്തിരുന്നു. എന്നാല്‍ കൊള്ളപ്പലിശയില്‍ എടുത്ത പണം തിരിച്ചടക്കാനാകാതെ വന്നപ്പോള്‍ യുവാവിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി സുഹൃത്തുക്കള്‍ക്കും ജോലി ചെയ്തിരുന്ന ഐ.എസ്.ആര്‍.ഒയിലെ സഹപ്രവര്‍ത്തകര്‍ക്കും വിനീതിനെ അവഹേളിച്ച് ഫോട്ടോ അടക്കം സന്ദേശം അയച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഡിസംബര്‍ 31നാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആ സമയത്ത് ലക്ഷങ്ങളുടെ കടമായിരുന്നു യുവാവിനുണ്ടായിരുന്നത്. റമ്മികളിക്കൊപ്പം മൊബൈല്‍ വായ്പാ ആപ്പുകളും കൂടിയാണ് യുവാവിനെ കടബാധ്യതയില്‍ കുടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇരകള്‍ക്ക് സൗജന്യ നിയമ സഹായമെന്ന് യുവജന കമ്മിഷന്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്ന് യുവജന കമ്മിഷന്‍. ചതിയില്‍പ്പെടാതിരിക്കാന്‍ യുവജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടെന്നും കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."