HOME
DETAILS

'താങ്കളുടെ മൗനം വിദ്വേഷം ശക്തിപ്പെടുത്തും' പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി ഐ.ഐ.എം വിദ്യാർഥികൾ

  
backup
January 09 2022 | 06:01 AM

%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%97%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%82


ന്യൂഡൽഹി
വിദ്വേഷ പ്രചാരണം രാജ്യത്ത് സജീവമാകുമ്പോഴും പ്രധാനമന്ത്രിയുടെ മൗനം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) വിദ്യാർഥികളും അധ്യാപകരും അദ്ദേഹത്തിന് കത്തയച്ചു. താങ്കളുടെ മൗനം വിദ്വേഷം ശക്തിപ്പെടുത്തുമെന്ന് അവർ കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർമിപ്പിച്ചു.
ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനം, ജാതീയ ആക്രമണങ്ങൾ, മുസ്‌ലിം വിദ്വേഷം എന്നിവയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഉന്നത മാനേജ്‌മെന്റ് പഠന-ഗവേഷണ സ്ഥാപനത്തിലെ വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് വിദ്വേഷ പ്രചാരണമെന്നും ജനങ്ങളെ വിഭജിക്കുന്ന പ്രവണയ്‌ക്കെതിരേ മൗനം വെടിഞ്ഞ് രംഗത്തു വരണമെന്നും പ്രധാനമന്ത്രിയോട് വിദ്യാർഥികൾ അഭ്യർഥിച്ചു.
വിദ്വേഷ പ്രചാരണം, സമുദായങ്ങൾക്കെതിരേയുള്ള ആക്രമണം, ജാതി വിഭാഗീയത എന്നിവ അംഗീകരിക്കാനാകില്ല. ഭരണഘടന നൽകുന്ന അവകാശവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. പൗരന്മാർ ഭയത്തോടെയല്ല കഴിയേണ്ടത് എന്നിങ്ങനെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള കാര്യങ്ങൾ വിദ്യാർഥികൾ കത്തിൽ അക്കമിട്ട് പറയുന്നുണ്ട്.
മുസ് ലിം സഹോദരങ്ങൾക്കും സഹോദരിമാർക്കും നേരെയുള്ള വിദ്വേഷം, ചർച്ചുകൾക്കും ആരാധനാലയങ്ങൾക്കും എതിരെയുള്ള ആക്രമണം എന്നിവയും കത്തിൽ എടുത്തുപറയുന്നു. 13 ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെ ഐ.ഐ.എം അഹമ്മദാബാദ്, ഐ.ഐ.എം ബംഗളൂരു എന്നിവിടങ്ങളിലെ 183 പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago