HOME
DETAILS

വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി

  
backup
August 17, 2016 | 11:24 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


മാനന്തവാടി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലെ പാര്‍ക്കിങ് ഭാഗങ്ങളിലെ  കയേറ്റങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി സൂചന.
സി.പി.ഐ മാനന്തവാടി ലോക്കല്‍ കമ്മിറ്റി വയനാട് വിജിലന്‍സ് ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നഗരത്തിലെ കെട്ടിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പാര്‍ക്കിങ് ഭാഗങ്ങള്‍ കയേറി പരസ്യ ബോര്‍ഡുകളും, വില്‍പ്പന വസ്തുക്കളും വ്യാപകമായി വച്ചിരിക്കുകയാണ്.
 ഇതിനെതിരേ നിരവധി പരാതികള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പ്ലാനില്‍ പാര്‍ക്കിങ് ഭാഗമായി രേഖപ്പെടുത്തി അനുമതി വാങ്ങുകയും പിന്നീട് ഈ ഭാഗങ്ങള്‍ കടകളാക്കി മാറ്റുകയും വില്‍പന വസ്തുക്കള്‍ ഇറക്കി വെക്കുകയുമാണ് ചെയ്യുന്നത്. ഇതിനാല്‍ മാനന്തവാടി നഗരത്തില്‍ ഗതാഗത കുരുക്കും അവസാനിക്കാറില്ല. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ഒട്ടെറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. ഇതിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല.
 ഈ സാഹചര്യത്തിലാണ് വയനാട് വിജിലന്‍സ് ഡിവൈ.സ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായും സൂചനയുണ്ട്. അനധികൃത നിര്‍മാണങ്ങള്‍ക്കും, പാര്‍ക്കിങ് ഏരിയകളിലെ കയേറ്റങ്ങള്‍ക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തതായും പറയപ്പെടുന്നുണ്ട്.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തിന്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  a month ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  a month ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  a month ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  a month ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  a month ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a month ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  a month ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  a month ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  a month ago