പിന്നോക്ക അവകാശങ്ങള്‍ തട്ടിയെടുത്ത് മുന്നോക്ക സംവരണം നടപ്പാക്കരുത്: എം.കെ രാഘവന്‍
കോഴിക്കോട്: പിന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുത്ത് മുന്നോക്ക സംവരണം നടപ്പാക്കരുതെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു.
'അസ്തിത്വം, അവകാശം; യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നോക്ക സംവരണം നടപ്പാക്കുന്നത് വഴി പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്നതിലേക്ക് വഴിമാറുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുഖദാര്‍ സീഷോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി.
മുക്കം എം.എ.എം.ഒ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനം സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സലാം ഫൈസി മുക്കം അധ്യക്ഷനായി. പേരാമ്പ്ര കമ്യൂണിറ്റി ഹാളിലെ ചടങ്ങ് സമസ്ത ജോ. സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷനായി. കടമേരി റഹ്മാനിയ അറബിക് കോളജില്‍ നടന്ന സമാപന സമ്മേളനം സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഹമീദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
വിവിധ കേന്ദ്രങ്ങളില്‍ ഹമീദലി ശിഹാബ് തങ്ങള്‍ മറുപടി പ്രസംഗം നടത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു കെ. പൈക്കാട്ടില്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, കെ.ടി കുഞ്ഞിക്കണ്ണന്‍, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ സംബന്ധിച്ചു.
സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, സമസ്ത മാനേജര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ട്രഷറര്‍ കെ.എ റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, താജുദ്ദീന്‍ ദാരിമി പടന്ന, ഒ.പി അശ്‌റഫ് കുറ്റിക്കടവ്, ടി.പി സുബൈര്‍ മാസ്റ്റര്‍, ശഹീര്‍ പാപ്പിനിശ്ശേരി, ഇബ്‌റാഹീം ഫൈസി പേരാല്‍, മുജ്തബ ഫൈസി ആനക്കര, മുഹമ്മദ് റഹ്മാനി തരുവണ, ശുഹൈബ് നിസാമി, മുസ്തഫ അശ്‌റഫി കക്കുപ്പടി, ഹാരിസ് ഹുദവി കുറ്റിപ്പുറം, ശമീര്‍ ഫൈസി ഒടമല, ഫൈസല്‍ ഫൈസി മടവൂര്‍, ബശീര്‍ അസ്അദി, അലി അക്ബര്‍ മുക്കം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."