HOME
DETAILS
MAL
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയെ ഞെട്ടിച്ച് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജി
backup
January 11 2022 | 09:01 AM
ലഖ്നൗ: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജി.
ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏതാനും ചില എം.എല്‍.എമാരും അദ്ദേഹത്തോടൊപ്പം എസ്.പിയില്‍ ചേരും.
രാജിക്കത്ത് പുറത്തെത്തുന്നതിന് മുന്നെ തന്നെ അദ്ദേഹം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു. 2016ല്‍ മായാവതിയുടെ ബി.എസ്.പി വിട്ടാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്
ദളിതരോടും പിന്നാക്കവിഭാഗങ്ങളോടുമുള്ള യു.പി സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."