പ്രകൃതിക്ഷോഭം: ഇരിട്ടി താലൂക്കില്‍ 20 ലക്ഷം അനുവദിച്ചു
ഇരിട്ടി: താലൂക്കില്‍ പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് 20 ലക്ഷം അനുവദിച്ചു. താലൂക്കിലെ 19 വില്ലേജുകളിലായി 270 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വീട്, തൊഴുത്ത്, കിണര്‍ എന്നിവ ഭാഗികമായും പൂര്‍ണമായും തകര്‍ന്നതിനാണു നഷ്ട പരിഹാരമായി 20 ലക്ഷം അനുവദിച്ചിട്ടുള്ളത്. തുക ഈ മാസം 30ഓടെ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം ചാവശ്ശേരി വില്ലേജില്‍ മതിലിടിഞ്ഞു മരണ മടഞ്ഞ അമ്മയ്ക്കും കുഞ്ഞിനും പയ്യാവൂരില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച അഞ്ചു കുട്ടികള്‍ക്കും പ്രകൃതിക്ഷോഭത്തിനു നല്‍കുന്ന ധന സഹായം നല്‍കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇവര്‍ക്ക് ധന സഹായം അനുവദിച്ചിട്ടുണ്ടെണ്ടന്നും അധികൃതര്‍ അറിയിച്ചു. പ്രകൃതിക്ഷോഭത്തില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ട പരിഹാരം 75 ശതമാനം കേന്ദ്ര സര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."