ബുള്ളി ബായ്; അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെ കണ്ടു
കോഴിക്കോട്: ഓണ്‍ലൈന്‍ വഴി മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചുകൊണ്ട് ലൈംഗിക, വംശീയ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു പരാതി നല്‍കി.
തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ അപവാദ പ്രചരണങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ല. സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാകണമെന്നും കേസ് നടപടികളില്‍ ആവശ്യമായ സമ്മര്‍ദം നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ആയിഷ റെന്ന, വിദ്യാര്‍ത്ഥികളായ ലദീദ ഫര്‍സാന, നിദ പര്‍വീന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതി നേരില്‍ കൈമാറിയത്. നേരത്തെ സംസ്ഥാന വനിതാ കമ്മീഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിദ്യാര്‍ഥികള്‍ പരാതി സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."