HOME
DETAILS

കര്‍ഷകദിനം ആചരിച്ചു

  
backup
August 17, 2016 | 11:43 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-2


ആലക്കോട്: മലയോരത്തെ വിവിധ   പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. വായാട്ടുപറമ്പ് കവലയില്‍ നിന്നും കരുണാപുരത്തേക്ക് ഘോഷയാത്രയായാണ് കര്‍ഷകരും ജനപ്രതിനിധികളും എത്തിയത്. കരുണാപുരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുനീറ പാറോല്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുമിത്ര ഭാസ്‌കരന്‍, പി.കെ  സത്യന്‍, പ്രമീള രാജന്‍, എം ഗംഗാധരന്‍, എം ലക്ഷ്മണന്‍ സംസാരിച്ചു. ആലക്കോട് പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനം കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  സി മോഹനന്‍, ജോസ് പറയന്‍കുഴി, ജെസി ഷിജി വട്ടക്കാട്ട്, എന്‍.എന്‍ പ്രസന്നകുമാര്‍, കവിതാ ഗോവിന്ദന്‍ സംസാരിച്ചു. ഉദയഗിരി പഞ്ചായത്തില്‍ കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മിനി മാത്യു അധ്യക്ഷയായി. സരിത മാത്യു, കവിത ഗോവിന്ദന്‍, ജോസ് പറയന്‍കുഴി സംസാരിച്ചു.
പഴയങ്ങാടി:  മാടായി കൃഷി ഭവന്റെ നേതൃത്വത്തില്‍  കര്‍ഷദിനത്തില്‍ നെല്ല് കുത്ത് മത്സരം നടത്തി.  നിരവധി  സ്ത്രീകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസി. എസ്.കെ ആബീദ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസി.എം. പവിത്രന്‍ അധ്യക്ഷനായി. മികച്ച കര്‍ഷകരായ തിരഞ്ഞെടുത്ത  എരമംഗലം സരസ്വതി വെങ്ങര, പി.വി ദാമോദരന്‍ വെങ്ങര, കെ.പി മുഹമ്മദ് ഹാജി പുതിയങ്ങാടി, പി അബ്ദുള്‍ ഹമീദ് മുട്ടം, എസ്.കെ പത്മനാഭന്‍ അടുത്തില എന്നിവരെ ആദരിച്ചു.
പയ്യന്നൂര്‍: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. കനായി ശ്രീസ്ഥ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. ചടങ്ങില്‍ ഏഴ് കര്‍ഷകരെ ആദരിച്ചു.  കെ.പി ജ്യോതി, പി.വി കുഞ്ഞപ്പന്‍, വി ബാലന്‍, ഇന്ദുലേഖ പുത്തലത്ത്, എം സഞ്ജീവന്‍, പി.പി ദാമോദരന്‍ സംസാരിച്ചു. നെല്‍കൃഷിയിലെ ജൈവീക രീതിയെ കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രം ഫാം മാനേജര്‍ കെ.എം.പി ഷഹനാസ് ക്ലാസെടുത്തു. കെ സതീഷ് കുമാര്‍ സ്വാഗതവും വി.ശിവകുമാര്‍ നന്ദിയും പറഞ്ഞു.















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago