HOME
DETAILS
MAL
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമനടപടിക്ക്
backup
January 10 2021 | 20:01 PM
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്വേഷിച്ച് തള്ളിയ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കാട്ടി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് നിയമനടപടിക്ക്.
ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പഴയ ആരോപണങ്ങള്‍ വീണ്ടും പ്രചരിച്ചത്. രമേശ് നമ്പ്യാരുടെ ഭൂമി തട്ടിയെടുത്തു, ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, കോട്ടയം സ്വദേശി ടൈറ്റസിനെ അറസ്റ്റ് ചെയ്ത് കുവൈത്തില്‍ ജയിലിലടച്ചു തുടങ്ങിയ ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."