HOME
DETAILS

പ്രക്ഷോഭം ശക്തമാക്കാന്‍ യു.ഡി.എഫ് ഫെബ്രുവരി ഒന്നുമുതല്‍ കേരള യാത്ര

  
backup
January 12, 2021 | 3:57 AM

udf-kerala-yatra

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരളയാത്ര നടത്തും.


ഫെബ്രുവരി ഒന്നിന് കാസര്‍കോട്ടു നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസംകൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് യു.ഡി.എഫ് യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.


ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എ.എ അസീസ്, അനൂപ് ജേക്കബ്, സി.പി ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍ തുടങ്ങിയവര്‍ യാത്രയ്ക്കു നേതൃത്വം നല്‍കും. വി.ഡി സതീശന്‍ എം.എല്‍.എയാണ് കേരള യാത്രയുടെ കോ- ഓര്‍ഡിനേറ്റര്‍.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയാറാക്കാന്‍ ബെന്നി ബഹനാന്‍ എം.പി ചെയര്‍മാനും സി.പി ജോണ്‍ കണ്‍വീനറുമായ സമിതിയെ യോഗം ചുമതലപ്പെടുത്തി.
ഈ മാസം 23ന് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. 15ന് എല്ലാ ജില്ലകളിലെയും യു.ഡി.എഫ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് ചേരും.16, 17 തിയതികളില്‍ ജില്ലാ കമ്മിറ്റികള്‍ കൂടാനും യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  a month ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  a month ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  a month ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  a month ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  a month ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  a month ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  a month ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  a month ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  a month ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  a month ago