'നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതല്ല പരിഹാരം'; നിലപാട് കടുപ്പിച്ച് കര്‍ഷകര്‍, സുപ്രിം കോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഹാജരാകില്ല
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാത്ത കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. സുപ്രിം കോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഹാജരാകില്ലെന്നു സമരം ചെയ്യുന്ന കര്‍ഷകര്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനു സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മണിക്കൂറുകള്‍ ശേഷമാണ് നിലപാട് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയത്.
നിയമങ്ങള്‍ സ്റ്റേ ചെയ്യുന്നതല്ല പരിഹാരമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
' കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ നിര്‍ദേശങ്ങളെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സുപ്രിം കോടതി നിയമിക്കുന്ന പാനലിനു മുന്‍പാകെ ഒറ്റക്കോ കൂട്ടായോ പങ്കെടുക്കാന്‍ താല്പര്യമില്ല ' സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.
വിഷയത്തില്‍ സുപ്രിം കോടതി നടത്തിയ ഗൗരവപൂര്‍ണ ഇടപെടലിനെ ബഹുമാനിക്കുന്നതായും കര്‍ഷകര്‍ പറഞ്ഞു. പാനലിന് മുന്‍പാകെ ഹാജരാവേണ്ടതില്ലെന്നത് ഐക്യകണ്ഠമായ തീരുമാനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."