നിയമങ്ങള്‍ പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍. ഭാരതീയ കിസാന്‍ യൂനിയന്‍ പ്രതിനിധി രാകേഷ് തികായത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയും പഠനത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാനും വിഷയം പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാനുമുള്ള സുപ്രിം കോടതിയുടെ തീരുമാനത്തില്‍ കര്‍ഷകര്‍ അതൃപ്തരാണ്. ഭാവി നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ യോഗം ചേരും. നാളെ സിംഗുവിലാണ് സംഘടനകള്‍ യോഗം ചേരുന്നത്.
സുപ്രീം കോടതി രൂപവത്കരിക്കുന്ന സമിതിക്കു മുമ്പില്‍ ഹാജരാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. റിപ്പബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."