ADVERTISEMENT
HOME
DETAILS

ഫ്രാങ്കോ 'വിശുദ്ധൻ'

ADVERTISEMENT
  
backup
January 14 2022 | 19:01 PM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%bb

കോട്ടയം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ബിഷപ്പിനെ വെറുതെവിടുന്ന ഒറ്റവരി വിധി പറഞ്ഞത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാങ്കോ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാണ് കേസ്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് വിധി. ബലാത്സംഗം, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ആവർത്തിച്ചുള്ള ബാലാത്സംഗം, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവയ്ക്കൽ, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ബിഷപ്പിനുമേൽ ചുമത്തിയിരുന്നത്.


വിധി പറയുന്ന പശ്ചാത്തലത്തിൽ കോടതിക്കകത്തും പുറത്തും വൻ സുരക്ഷാ സന്നാഹങ്ങളാണ് ഇന്നലെ പൊലിസ് ഒരുക്കിയിരുന്നത്. ബോംബ്, ഡോഗ് സ്ക്വാഡുകൾ രാവിലെ തന്നെ കോടതിയിൽ പരിശോധന നടത്തി. രാവിലെ 9.30ഓടെ വിധി കേൾക്കാനായി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിൻവാതിലിലൂടെ ഫ്രാങ്കോ കോടതിയിലെത്തി. സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നിവർക്കൊപ്പമാണ് ഫ്രാങ്കോ വന്നത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവും സുബിൻ കെ. വർഗീസും അന്വേഷണോദ്യോഗസ്ഥരായ ഡിവൈ.എസ്.പി കെ. സുഭാഷ്, എസ്.ഐ മോഹൻദാസ് എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി.എസ് അജയനും കോടതിയിൽ ഹാജരായി.


11ന് ജഡ്ജി എത്തി. ആദ്യ കേസായിത്തന്നെ ബിഷപ്പ് കേസ് വിളിച്ചു. 11.05ന് വിധി പ്രസ്താവിച്ചു. ആദ്യം ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലും വായിച്ച വിധി കേട്ട് ഫ്രാങ്കോയുടെ അഭിഭാഷകൻ സന്തോഷിച്ചപ്പോൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു പ്രോസിക്യൂഷൻ ബെഞ്ച്.


തുടർന്ന് കോടതിമുറിക്ക് പുറത്തിറങ്ങിയ ഫ്രാങ്കോ, പൊട്ടിക്കരഞ്ഞുകൊണ്ട് സഹോദരങ്ങളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ചു. അഭിഭാഷകരോട് നന്ദി പറഞ്ഞു. വിധിക്കു തൊട്ടുപിന്നാലെ ജലന്തർ രൂപതയുടെ പ്രത്യേക പത്രക്കുറിപ്പും പുറത്തുവന്നു. ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു പത്രക്കുറിപ്പ്.
തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ പുഞ്ചിരിയോടെ കൈകൾ കൂപ്പി ബന്ധുക്കളുടെ വലയത്തിൽ ഫ്രാങ്കോ വാഹനത്തിലേക്ക്. വാഹനത്തിനുള്ളിൽവച്ച് ദൈവത്തിനു സ്തുതിയായിരിക്കട്ടെ എന്നുമാത്രം പ്രതികരിച്ചു. തുടർന്ന് കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തിലേക്ക്. വിധി വന്നതിനു പിന്നാലെ ബിഷപ്പ് അനുകൂലികൾ കോടതിക്കു പുറത്ത് മധുരം വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  17 minutes ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  23 minutes ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  42 minutes ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  an hour ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 hours ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 hours ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  3 hours ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  4 hours ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  4 hours ago