റിപബ്ലിക്‍ദിന പരേഡിൽ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തിനും അനുമതി നിഷേധിച്ച് കേന്ദ്രം
ന്യൂഡൽഹി: ഇത്തവണത്തെ റിപബ്ലിക്‍ദിന പരേഡിൽ കേരളത്തിനും ബംഗാളിനും പിറകെ തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തിനും അനുമതി നിഷേധിച്ച് കേന്ദ്രം. ടൂറിസം പ്രമേയമായുള്ള കേരളത്തിന്റെ മാതൃകയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് ഏറെ വിവാദമായതിനു പിന്നാലെയാണ് തമിഴ്‌നാടിന്റെ നിശ്ചലദൃശ്യത്തെയും പരേഡിൽനിന്ന് വെട്ടിയ വാർത്ത ഇന്ന് പുറത്തുവന്നത്. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.
In my letter to Hon'ble Prime Minister Thiru @NarendraModi, I've requested his urgent intervention to arrange to include the tableau of Tamil Nadu as this is a matter of grave concern to the State of Tamil Nadu and its people. pic.twitter.com/0byXlYStCc
— M.K.Stalin (@mkstalin) January 17, 2022
അതിനിടെ ബിജെപി വിരുദ്ധ പാർട്ടികൾ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളുടെയും നിശ്ചലദൃശ്യങ്ങൾക്ക് ഒരേസമയം അനുമതി നിഷേധിച്ചത് യാദൃച്ഛികമല്ലെന്നാണ് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നത്. സംസ്ഥാനത്തെ സ്വാതന്ത്ര്യസമര സേനാനികളും പഴയ രാജാക്കന്മാരും കവികളും ഉൾപ്പെടെയുള്ളവരുടെ ശില്‍പങ്ങള്‍ അടങ്ങിയ നിശ്ചലദൃശ്യം റിപബ്ലിക്ദിന പരേഡിൽ ഉൾപ്പെടുത്താത്തത് നിരാശപ്പെടുത്തുന്നതാണെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടിയ വിഒ ചിദംബര പിള്ള, ശിവഗംഗയിൽ ഭരണം നടത്തിയിരുന്ന മരുതു പാണ്ടിയർ, ശിവഗംഗ റാണിയായിരുന്ന വേലു നച്ചിയാർ, കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന സുബ്രമണ്യ ഭാരതി എന്നിവരുടെ നിശ്ചലദൃശ്യങ്ങളായിരുന്നു തമിഴ്‌നാടിന്റെ പ്ലോട്ടിലുണ്ടായിരുന്നത്. ഇവയ്ക്ക് അനുമതി നൽകാത്ത നടപടി സംസ്ഥാനത്തിനും തമിഴ് ജനതയ്ക്കും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."