ഇറാന്‍ വ്യോമകേന്ദ്രം ഉപയോഗിച്ച് സിറിയയില്‍ റഷ്യന്‍ ആക്രമണം
ദമാസ്‌ക്‌സ്: ഇറാന്റെ വ്യോമകേന്ദ്രം ഉപയോഗിച്ച് റഷ്യ സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ 160 ഐ.എസ് ഭീകരരെ വധിച്ചു. എസ്‌യു -34 വിമാനങ്ങള്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഇറാന്‍ വ്യോമകേന്ദ്രം ഉപയോഗിച്ച് ആക്രമണം നടത്തുന്ന റഷ്യയ്‌ക്കെതിരേ അമേരിക്ക രംഗത്തെത്തി. ഐക്യരാഷ്ട്ര സഭാ ഉടമ്പടിയുടെ ലംഘനമാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.
എന്നാല്‍ ഇറാന്‍ വ്യോമകേന്ദ്രം ഉപയോഗിക്കുന്നത് ഐക്യരാഷ്ട്ര സഭാ ഉടമ്പടിയുടെ ലംഘനമല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് പറഞ്ഞു. ഇറാനിലേക്ക് ആയുധങ്ങള്‍ കയറ്റി അയയ്ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല.റഷ്യന്‍ വിമാനങ്ങള്‍ തന്നെയാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. ഇറാന്റെ സമ്മതത്തോടെയാണ് ഭീകരരെ അമര്‍ച്ച ചെയ്യാന്‍ തങ്ങള്‍ വ്യോമകേന്ദ്രം ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."