HOME
DETAILS
MAL
ഖതീഫ് പൊലിസ് സ്റ്റേഷന് ആക്രമണം: ബ്ലാക്ക് ലിസ്റ്റിലുള്ള തീവ്രവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി
backup
August 18 2016 | 16:08 PM
ദമ്മാം: കഴിഞ്ഞ ദിവസം പ്രവിശ്യയിലെ ഖത്തീഫില്‍ നടന്ന പൊലിസ് സ്റ്റേഷന് ആക്രമണത്തിന് പിന്നില്‍ ആറംഗ സംഘമെന്ന് തിരിച്ചറിഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഒരു പൊലിസുകാരന് മരിക്കാനിടയായ അക്രമത്തില്‍ നേരത്തെ ആഭ്യന്തര മന്ത്രാലയം ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ 23 തീവ്രവാദികളില്‍ പെട്ടവരാണെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കായി രാജ്യവ്യാപകമായി പൊലിസ് തിരച്ചില്‍ നടത്തുകയാണ്.
റംസി മുഹമ്മദ് അബ്ദുല്ലാഹ് ആല് ജമാല്‍, സല്മാന് അലി സല്മാന് അല്‍ ഫരാജ്, അലി ഹുസൈന് അഹ്മദ് ആല് സായിദ്, ഫാദില്‍ ഹുസൈന് അബ്ദുല്ലാഹ് അല്‍ സഫ്വാനി, മുഹമ്മദ് ഹുസൈന് ആല് സായിദ്, മുഹമ്മദ് ഈസ സാലിഹ് ആല് ലാബാദ് എന്നിവരാണ് അക്രമണത്തിനു പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."