HOME
DETAILS
MAL
സോണിയാഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
August 18 2016 | 18:08 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നു ചികിത്സയിലായിരുന്ന അവര്‍ കഴിഞ്ഞയാഴ്ചയാണ് ആശുപത്രി വിട്ടത്. നേരത്തേ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഉള്ളത്. കഴിഞ്ഞയാഴ്ച നടത്തിയ ശസ്ത്രക്രിയയുടെ തുന്നലുകള്‍ അഴിക്കാനാണ് ഇപ്പോള്‍ ആശുപത്രിയിലെത്തിയതെന്നാണു സൂചന. 69കാരിയായ സോണിയയ്ക്ക് ഈ മാസമാദ്യം വാരാണസിയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."