'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്, പാന്റിലാണ് എത്തിയത്'; പരിഹാസവുമായി എം.വി ജയരാജന്
കണ്ണൂര്‍: കെറെയിലിനെക്കുറിച്ച് വിശദീകരിക്കാന്‍ സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടി നടന്ന കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നും എം വി ജയരാജന് പറഞ്ഞു. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാ തല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം വി ജയരാജന്.
കഴിഞ്ഞ ദിവസം കെ റെയിലിനെക്കുറിച്ച് വിശദീകരിക്കാന്‍ സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടിയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നിരുന്നു. ഇതിനിടെ റിജില്‍ മാക്കുറ്റിയടക്കമുള്ള നേതാക്കള്‍ക്ക് ഡി വൈ എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്റെ പരിഹാസം.
'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞിട്ടുള്ളൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്‍... കള്ള സുവറ്. സാധാരണ മുണ്ടും ഷര്‍ട്ടുമാണ്. ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍' ജയരാജന് പറഞ്ഞു.
വേഷം മാറി എത്തിയ ഗുണ്ടകള്‍ ക്ഷണക്കത്ത് ലഭിച്ചവരാണെന്ന വ്യാജേന രജിസ്ട്രേഷന് കൗണ്ടറില്‍ വരികയും തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് ദിനേശ് ഓഡിറ്റോറിയത്തിലെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്നും ജയരാജന് പറഞ്ഞു. കെറെയില്‍ പദ്ധതി സംബന്ധിച്ച പ്രസന്റേഷന് സാമഗ്രികളും ക്യാമറയും സാനിറ്റൈസര്‍ സ്റ്റാന്റുകളും തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. വേഷം മാറി എത്തിയ ഗുണ്ടകള്‍ ക്ഷണക്കത്ത് ലഭിച്ചവരാണെന്ന വ്യാജേന രജിസ്ട്രേഷന് കൗണ്ടറില്‍ വരികയും തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് ദിനേശ് ഓഡിറ്റോറിയത്തിലെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്നും ജയരാജന് പറഞ്ഞു. കെറെയില്‍ പദ്ധതി സംബന്ധിച്ച പ്രസന്റേഷന് സാമഗ്രികളും ക്യാമറയും സാനിറ്റൈസര്‍ സ്റ്റാന്റുകളും തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."