ആര്‍.എസ്.എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ല- ആഞ്ഞടിച്ച് എം.കെ മുനീര്‍
തിരുവനന്തപുരം: നിയമസഭയില്‍ മുക്യമന്ത്രി അവതരിപ്പിച്ച പ്രമയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീര്‍. ആര്‍.എസ്.എസിനെ പേടിച്ച് ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇനി സി.പി.എമ്മും ബി.ജെ.പിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആര്‍.എസ്.എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സി.പി.എം. കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ രാജ്യത്തുള്ളു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകില്‍ സി.പി.എം ആകുക അല്ലെങ്കില്‍ ബി.ജെ.പിയാവുക എന്നു പറയും. ആ തിയറി ഇവിടെ നടക്കാന്‍ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ലെന്നും മുനീര്‍ ആഞ്ഞടിച്ചു.
സി.എ.ജി റിപ്പോര്‍ട്ടിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ നടന്ന ചര്‍ച്ചക്കിടെ ആര്‍.എസ്.എസിനെയും മുസ്‌ലിം ലീഗിനെയും കൂട്ടിച്ചേര്‍ത്ത് ഭരണപക്ഷ അംഗങ്ങള്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുനീര്‍.
സി.എ.ജി എന്നുകേട്ടാല്‍ സംഘപരിവാര്‍ ബന്ധം ആരോപിച്ച് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. ഇത് സത്യസന്ധമായി പരിശോധിക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകുമെന്നും മുനീര്‍ പറഞ്ഞു. വരുന്ന എല്ലാ സി.എ.ജി റിപ്പോര്‍ട്ടിലും ഭരിക്കുന്നവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായാല്‍ പ്രമേയം പാസാക്കി റിപ്പോര്‍ട്ട് തള്ളുന്നുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതിലും നല്ലത് സി.എ.ജിയെ പിരിച്ചുവിട്ടേക്കു എന്ന് പറയുന്നതല്ലേയെന്നും മുനീര്‍ ചോദിച്ചു.
'എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് ഉദാഹരണമാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കാനുള്ള പ്രമേയം. സി.പി.ഐ.എമ്മിനെതിരെ സംസാരിക്കുന്നവരെ ഒഴിവാക്കുന്ന നിലപാടാണ് പ്രമേയത്തിലൂടെ ആവര്‍ത്തിക്കുന്നത്. ഇങ്ങനെ ചെയ്താണ് ബംഗാളിലും ത്രിപുരയിലും സി.പി.ഐ.എം ഇല്ലാതെയായത്,' എം.കെ. മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."