HOME
DETAILS
MAL
ചെങ്കോട്ടയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തിയത് 'അതിനിര്‍ഭാഗ്യകരം' എന്ന് ശശി തരൂര്‍
backup
January 26 2021 | 12:01 PM
ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെ ചെങ്കോട്ടയില്‍ കയറി പതാക കെട്ടിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 'അതിനിര്‍ഭാഗ്യകരം' എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
Most unfortunate. I have supported the farmers’ protests from the start but I cannot condone lawlessness. And on #RepublicDay no flag but the sacred tiranga should fly aloft the Red Fort. https://t.co/C7CjrVeDw7
— Shashi Tharoor (@ShashiTharoor) January 26, 2021
പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ റീട്വീറ്റ് ചെയ്താണ് തരൂരിന്റെ പരാമര്‍ശം. 'ഞാന്‍ കര്‍ഷക മാര്‍ച്ചിനെ തുടക്കം മുതലേ പിന്തുണച്ചിരുന്നു. പക്ഷേ, ഈ അരാജകത്വത്തിന് മാപ്പുകൊടുക്കാനാവില്ല. റിപബ്ലിക് ദിനത്തില്‍ മറ്റൊരു പതാകയുമല്ല, വിശുദ്ധ ത്രിവര്‍ണ പതാക മാത്രമാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്'- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."