HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
backup
January 27 2021 | 10:01 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി മാറിയ പത്താംപ്രതി വിപിന്‍ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29 ന് വിപിന്‍ലാല്‍ വിചാരണകോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസിലെ പത്താംപ്രതിയായിരുന്ന വിപിന്‍ലാലിനെ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂര്‍ ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാല്‍ ഉടന്‍തന്നെ കോടതിയില്‍ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. ന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിപിന്‍ലാല്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."