'ഓ മിത്രോം' ഒമിക്രോണിനേക്കാള്‍ അപകടകാരി: ശശി തരൂര്‍
ന്യൂഡല്‍ഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന 'മിത്രോം' എന്ന അഭിസംബോധനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.'ഓ മിത്രോം' ഒമിക്രോണിനേക്കാള്‍ അപകടകാരിയെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഓ മിത്രോം ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ വര്‍ദ്ധിച്ച ധ്രുവീകരണത്തിനും വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതിനും ആക്രമണത്തിനും കാരണമായെന്ന് തരൂര്‍ കുറിച്ചു.
'ഒമിക്രോണിനേക്കാള്‍ വളരെ അപകടകാരിയാണ് 'ഓ മിത്രോം'! ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കല്‍, ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയിലെല്ലാം ഈ വാക്കിന്റെ അനന്തരഫലങ്ങള്‍ നമ്മള്‍ അളക്കുകയാണ്. ഈ വേരിയന്റിന് തീവ്രത കുറഞ്ഞ വകഭേദങ്ങളില്ല', അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Far more dangerous than #Omicron is “O Mitron”! We are measuring the consequences of the latter every day in increased polarisation, promotion of hatred & bigotry, insidious assaults on the Constitution & the weakening of our democracy. There is no “milder variant” of this virus.
— Shashi Tharoor (@ShashiTharoor) January 31, 2022
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തുന്നതിനിടെയാണ് തരൂരിന്റെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."