കാറില്‍ മാസ്കോ? അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യുഡല്‍ഹി:കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
' നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് ? യഥാര്‍ത്ഥത്തില്‍ അത് അസംബന്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്ക് ധരിക്കേണ്ടതുണ്ടോ?' എന്നും കോടതി ചോദിച്ചു.നേരത്തെ ഏര്‍പ്പെടുത്തിയ മറ്റുനിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."