റിയാദിൽ കടകളിലും സർക്കാർ ഓഫീസുകളിലും കയറാൻ ‘തവക്കൽന’ ആപ് നിർബന്ധമാക്കി
റിയാദ്: കിഴക്കൻ സഊദിക്ക് പിന്നാലെ റിയാദിലും കടകളിൽ കയറാൻ 'തവക്കൽ'ന ആപ് നിർബന്ധമാക്കി. ഷോപ്പിംഗ് മാളുകളിലും സർക്കാർ ഓഫീസുകളിലും കയറുന്നതിന് 'തവക്കല്‍നാ' ആപ് നിര്‍ബന്ധമാക്കി റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനാണ് ഉത്തരവിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കാനും അത് നിരീക്ഷിക്കാന്‍ പ്രത്യേക ഓഫീസ് തുറക്കാനും തീരുമാനമുണ്ട്.
രാജ്യത്ത് രണ്ടാം തരംഗം ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് വൈറസ് വ്യാപനം ഉയരുന്നത് മൂലം ശക്തമായ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
കിഴക്കന്‍ പ്രവിശ്യ മുനിസിപ്പല്‍ വിഭാഗം ഞായറാഴ്ച മുതൽ 'തവക്കൽന' ആപ് നിർബന്ധമാക്കിയിരുന്നു. ആരോഗ്യനില വ്യക്തമാക്കാന്‍ സ്വദേശികളും വിദേശികളും 'തവക്കല്‍നാ' ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അബ്ഷിർ യൂസർ നെയിം പാസ്‌വേർഡ് ഉപയോഗിച്ചാണ് തവക്കൽന ആപ് തുറക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."